Ticker

6/recent/ticker-posts

ആദരവും നൽകി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി




ഡെപ്യൂട്ടി തഹസിൽദാരായി സ്ഥാനക്കയറ്റം കിട്ടിയ കൊടിയത്തൂർ വില്ലേജ് ഓഫീസർക്കും സർവീസിൽ നിന്ന് വിരമിച്ച വില്ലേജ് അസിസ്റ്റൻ്റിനും യാത്രയയപ്പും മികച്ച പിടിഎ അധ്യാപക അവാർഡ് ജേതാവിന് ആദരവും നൽകി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി 


കൊടിയത്തൂർ : കൊടിയത്തൂർ വില്ലേജ് ഓഫീസിൽ 4 വർഷത്തെ സേവനത്തിന് ശേഷം താമരശ്ശേരി ഡെപ്യൂട്ടി തഹസിൽദാരായി സ്ഥാനക്കയറ്റം ലഭിച്ച കെ.ഷിജു, സർവീസിൽ നിന്ന് വിരമിച്ച വില്ലേജ് അസിസ്റ്റൻറ് എം.കെ ചന്ദ്രൻ എന്നിവർക്ക് യാത്രയയപ്പും സംസ്ഥാനത്തെ മികച്ച പി.ടി.എ അധ്യാപക അവാർഡ് ജേതാവ് ചുണ്ടത്തും പൊയിൽ ജി യുപി സ്കൂൾ പ്രധാനാധ്യാപിക റെജി ഫ്രാൻസിസ് ആദരവും നൽകി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി. 

ഗ്രാമ പഞ്ചായത്തോഫീസിൽ നടന്ന ചടങ്ങിൽ

 കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉപഹാരങ്ങൾ വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്ന്, മറിയം കുട്ടി ഹസ്സൻ,

ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് വി. ഷംലൂലത്ത്, സിജി കുറ്റികൊമ്പിൽ, എം.ടി റിയാസ്, ടി.കെ അബൂബക്കർ, യു പി മമ്മദ്, കെ.ജി സീനത്ത്, രതീഷ് കളക്കുടി കുന്ന്, ഫാത്തിമ നാസർ,

ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.കെ നദീറ, സുഹറ വെള്ളങ്ങോട്ട്, പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ തുടങ്ങിയവർ സംസാരിച്ചു



ചിത്രം : റെജി ഫ്രാൻസിസ്

 ദിവ്യ ഷിബു ഉപഹാരം നൽകുന്നു

Post a Comment

0 Comments