**
പന്നിക്കോട്: മാലിന്യ മുക്ത നവകേരളം രണ്ടാം ഘട്ട ക്യാമ്പയിൻ്റെ ഭാഗമായി ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന മുദ്രാവാക്യവുമായി ഗാന്ധിജയന്തി ദിനത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവൃത്തി നടത്തി. ജന പ്രതിനിധികൾ, വ്യാപാരികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ,തൊഴിലുറപ്പ് തൊഴിലാളികൾ ,വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി. പഞ്ചായത്തിലെ വാർഡ് കേന്ദ്രങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർമാർ നേതൃത്വം നൽകി.
പഞ്ചായത്ത് തല ഉദ്ഘാടനം പന്നിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബാബു പൊലുകുന്ന്, മറിയം കുട്ടി ഹസ്സൻ, ആയിഷ ചേലപ്പുറത്ത്, വാർഡ് മെമ്പർമാരായ വി.ഷംലൂലത്ത്,യു.പി മമ്മദ്, രതീഷ് കളക്കുടിക്കുന്ന്, കെ.ജി സീനത്ത്, ഹെൽത്ത് ഇൻസ്പെക്ടർ സി. റിനിൽ, വ്യാപാരി നേതാക്കളായ പി.വി അബ്ദുല്ല, സി.രാധാകൃഷ്ണൻ, പി.റഷീദ്, പി.സി ഷഹീദ് തുടങ്ങിയവർ സംസാരിച്ചു
ചിത്രം: ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ദിവ്യ ഷിബു നിർവഹിക്കുന്നു.
0 Comments