കൊടിയത്തൂർ:
മാലിന്യമുക്തം നവകേരളം രണ്ടാംഘട്ടത്തിൻ്റെ ഭാഗമായി കൊടിയത്തൂരിൽ വിവിധ പരിപാടികൾ നടന്നു. ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ കാരാളിപറമ്പിൽ നടന്ന ശുചിത്വ സദസ്സിൽ നിരവധി പേർ പങ്കെടുത്തു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മറിയം കുട്ടിഹസ്സൻ അധ്യക്ഷത വഹിച്ചു. മാലിന്യസംസ്കരണം ശുചിത്വം എന്നിവയെക്കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ സി.റിനിൽ ക്ലാസ്സെടുത്തു. പഞ്ചായത്തംഗം ടി.കെ അബൂബക്കർ, അസിസ്റ്റൻൻ്റ് സെക്രട്ടറി ടി.അബദുൾ ഗഫൂർ ,ഹരിതകേരളമിഷൻ ആർ.പി. രാജേഷ് എന്നിവർ സംസാരിച്ചു. ഹരിതകർമ സേനാംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
പടം :ശുചിത്വ സദസ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യുന്നു
0 Comments