Ticker

6/recent/ticker-posts

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

 


ചെറൂപ്പയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു


മാവൂർ: ചെറൂപ്പയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. ഇന്ന് രാവിലെ 9. 15 ഓടെ ചെറൂപ്പ ബാങ്കിനും അയ്യപ്പൻകാവിനുനിടയിൽ കുട്ടായി ബസാറിലാണ് അപകടം.


ചെറൂപ്പ സുസുക്കി ബൈക്ക് ഷോറൂമിലെ ജീവനക്കാരൻ പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻകുട്ടിയുടെ മകൻ അഭയ് കൃഷ്ണയാണ് മരണപ്പെട്ടത്. പെരുവയലിൽ നിന്നും ചെറൂപ്പയിലെ ജോലി സ്ഥലത്തേക്ക് വരികയായിരുന്നു അഭയ് കൃഷ്ണ. ബൈക്കിന് നിയന്ത്രണം നഷ്ടമായതോടെ അഭയ് റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു.

Post a Comment

0 Comments