Ticker

6/recent/ticker-posts

തോട്ടുമുക്കത്ത് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

  



തോട്ടുമുക്കം: 

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

5 ,6 വാർഡുകളിലെ സ്ത്രീകൾക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്. തോട്ടുമുക്കം ഹിൽ വാലി ഓഡിറ്റോറിയത്തിൽ നടന്ന 

പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ക്ലാസിന് 

അന്വേഷി സെക്രട്ടറി പി.ശ്രീജ നേതൃത്വം നൽകി .ചടങ്ങിൽ 

പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു പൊലുക്കുന്ന് അധ്യക്ഷത വഹിച്ചു.


ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസ്സൻ, വാർഡ് മെമ്പർ സിജി കുറ്റികൊമ്പിൽ,

ഐസിഡിഎസ് സൂപ്പർവൈസർ പി.കെ ലിസ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കെ. റസീന,

സിഡിഎസ് ചെയർപേഴ്സൺ ഷീന സുധീർ തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments