കലോത്സവത്തിൻ്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത മിമിക്രി കലാകാരനും സിനിമാ താരവുമായ സുധീഷ് തിരുവമ്പാടി നിർവഹിച്ചു. പിടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപിക ഷെറീന ടീച്ചർ സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ചു കൊണ്ട് എസ് എം സി ചെയർമാൻസോജൻ മാത്യു, എം പി ടി എ പ്രസിഡന്റ് ലിസ്ന സാബിക്, ശ്രീ.ബിജു, ശ്രീമതി ഷംന, ശ്രീമതി സൗജത്ത് എന്നിവർ സംസാരിച്ചു. തോട്ടുമുക്കം വ്യാപാരിവ്യവസായി ഏകോപന സമിതിയുടെ ഭാഗമായി വർക്കിംങ്ങ്പ്രസിഡന്റ് ശ്രീ മുജീബ് കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണത്തിന് സംഭാവന നൽകി. ലൈവ് സ്പോർട്സ് വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ ഭാഗമായി ഗ്രൂപ്പ് അഡ്മിൻ വി കെ അബൂബക്കർ സ്കൂളിലെ ഫുട്ബോൾ അക്കാദമിക്കായി സംഭാവന നൽകി.കലാ മേളയുടെ പോസ്റ്റർ സ്റ്റാറ്റസ് മത്സരത്തിൽ റിഫാന റഫീഖ് ഒന്നാം സ്ഥാനം കരസ്ഥമാക്കി സമ്മാനദാനം സുധീഷ് തിരുവമ്പാടി നിർവഹിച്ചു.മുക്കം ഉപജില്ലാ കായിക മേളയിൽ ഷോട്ട്പുട്ട്, ഡിസ്ക്കസ് ത്രോ എന്നീ ഇനങ്ങളിൽൽ സ്വർണ്ണം നേടിയ നദ ഷെറിനെ ആദരിച്ചു. സ്കൂൾ അച്ചടക്ക സമിതി സേനയായ സ്മാർട്ട് ഗാർഡിനുള്ള യൂണിഫോം വിതരണ ഉദ്ഘാടനം സുധീഷ് തിരുവമ്പാടി നിർവഹിച്ചു. കലാ മേളയുടെ പേര് നിർദ്ദേശിക്കൽ മത്സരത്തിൽ ശ്രീമതി ലിസ്ന, അഞ്ജുതടീച്ചർ എന്നിവർ വിജയികളായി. സ്കൂൾ കലാമേള കൺവീനർ ദിലീപ് സാർ നന്ദി പറഞ്ഞു. ഹണി ടീച്ചർ, ഖൈറുന്നിസ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രാഗം, താനം, പല്ലവി എന്നിങ്ങനെ മൂന്ന് ഹൗസുകളായി നടത്തിയ കലാമേള കുട്ടികളുടെ പങ്കാളിത്തം കൊണ്ടും രക്ഷിതാക്കളുടെ സഹകരണം കൊണ്ടും ശ്രദ്ധേയമായി.
0 Comments