തോട്ടുമുക്കം: ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ സേവനദിനാചരണം ഗാന്ധിജയനി ദിനത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. കുട്ടികളും രക്ഷിതാക്കളും ചുണ്ടത്തു പൊയിൽ അങ്ങാടിയിലേയ്ക്ക് ശുചിത്വ സന്ദേശമുൾക്കൊള്ളുന്ന പ്ലക്കാർഡുകളുമായി റാലി നടത്തി. ശുചിത്വ മിഷൻ പ്രതിജ്ഞ ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ് ചൊല്ലി ക്കൊടുത്തു. കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് , സ്കൂളിൽ രക്ഷിതാക്കളും കുട്ടികളും കുടുംബശ്രീ അംഗങ്ങളും ചേർന്നുള്ള പരിസരശുചീകരണം, ക്ലാസ് പി.ടി.എ , ശുചിത്വ ബോധവത്ക്കരണം എന്നീ പ്രവർത്തനങ്ങൾക്ക് പി.ടി.എ വൈസ് പ്രസിഡൻ്റ് ഫ്രാൻസിസ് ജോൺ, എം.ടി.എ. പ്രസിഡൻ്റ് വിബിലരാജ്, അധ്യാപകരായ സിനി കൊട്ടാരത്തിൽ ,സിബി ജോൺ, രാജു . കെ. എന്നിവർ നേതൃത്വം നൽകി. ചുണ്ടത്തു പൊയിലിലെ വ്യാപാരി അനിൽ കുട്ടികൾക്ക് മധുര പലഹാരം നൽകി.
0 Comments