കൊടിയത്തൂർ:
അന്ത്യോദയ , ( മഞ്ഞ കാർഡ്) മുൻഗണന (പിങ്ക് കാർഡ്) വിഭാഗത്തിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും മസ്റ്ററിങ്ങ് നടത്തേണ്ടതാണന്ന കേന്ദ്ര സർക്കാർ നിർദേശത്തിന് പിന്നാലെ തൻ്റെ വാർഡിലെ മുഴുവനാളുകൾക്കും റേഷൻ മസ്റ്ററിംഗിന് അവസരമൊരുക്കി .കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ഷംലൂലത്ത്. ജില്ലയിൽ മസ്റ്ററിംഗിനുള്ള അവസരം ഈ മാസം 8 ന് അവസാനിക്കാനിരിക്കേയാണ് കൊടിയത്തൂർ, കക്കാട് എ.ആർ.ഡി 155, 157 റേഷൻ കടകളുടെ സഹകരണത്തോടെ കാരക്കുറ്റി സുന്നി മദ്രസയിൽ മസ്റ്ററിംഗ് സൗകര്യമൊരുക്കിയത്.ക്യാമ്പ് നിരവധി പേർക്ക് ഉപകാരപ്രദമായി. റേഷൻ കാർഡിലെ മുഴുവനാളുകളും മസ്റ്ററിംഗ് നടത്തണമെന്ന നിർദേശം വന്നതാേടെ പല സ്ഥലങ്ങളിലും റേഷൻ കടകളിലെ അസൗകര്യവും, സാങ്കേതിക പ്രശ്നങ്ങളും ജനങ്ങൾക്ക് വലിയ ദുരിതമായിരുന്നു. ഇതോടെ പ്രായമായവർ ഉൾപ്പെടെയുള്ളവർ തിരിച്ചു പോവേണ്ട അവസ്ഥയുമുണ്ടായി. ഈ സാഹചര്യത്തിലാണ് വാർഡിലെ ജനങ്ങൾക്കായി ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിച്ചതെന്ന് വാർഡ് മെമ്പർ ഷംലൂലത്ത് പറഞ്ഞു. നൂറിലധികം പേർ ക്യാമ്പിൽ വെച്ച് മാസ്റ്ററിഗ് നടത്തി
നേരത്തെ വാർഡിലെ ജനങ്ങൾക്കായി പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ്, ഗ്യാസ് മസ്റ്ററിംഗ് ക്യാമ്പ്, മൊബൈൽ നമ്പർ - ആധാർ കാർഡ് ലിങ്കിംഗ് ഉൾപ്പെടെ സർക്കാർ നിർദേശങ്ങൾ വരുന്ന സമയങ്ങളിൽ ഷംലൂലത്തിൻ്റെ നേതൃത്വത്തിൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.സി പി അസീസ്, അഹമ്മദ് കുട്ടി പൂളക്കത്തൊടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
0 Comments