*
ഊർങ്ങാട്ടിരി: മാലിന്യമുക്ത നവ കേരളത്തിൻറെ ഭാഗമായി ഊർങ്ങാട്ടിരി പഞ്ചായത്തിലെ എ .പ്ലസ് നേടിയ ഹരിത വിദ്യാലയമായി ജി എച്ച് എസ് വെറ്റിലപ്പാറ സ്കൂളിനെ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ഷിജോ ആൻറണി പ്രഖ്യാപിച്ചു
. സ്കൂൾ ഹെഡ്മിസ്ട്രസ് ലൗലി ജോൺ അധ്യക്ഷയായ ചടങ്ങിൽ ശുചിത്വമിഷൻ കോഡിനേറ്റർ ശ്രീമതി രോഹിണി മുത്തൂർ ആശംസകൾ അർപ്പിക്കുകയും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വിദ്യാർത്ഥികൾക്കുമായി ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ ,മെമ്പറും സ്കൂൾ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ബഷീർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഷീദ് ,പി എച്ച് .എൻ .ശ്രീമതി സുഹറ കെ, സീനിയർ അസിസ്റ്റൻറ് ശ്രീ. റോജൻ പി ജെ , ശുചിത്വമിഷൻ സ്കൂൾ കോഡിനേറ്റർ ശ്രീ .ജിനീഷ്, ശ്രീ മുനീർ വൈ.പി എന്നിവർആശംസകൾ അർപ്പിച്ചു .
ശുചിത്വ പരിപാടിയുടെ ഭാഗമായി സ്കൂൾ സന്നദ്ധ സംഘടനകൾ ആയ സ്കൂൾ സോഷ്യൽ സർവീസ് സ്കീം , ജെ.ആർ സി ഹരിത സേന,ടീൻസ് ക്ലബ്ബ് വിദ്യാർത്ഥികൾ അധ്യാപകർ അനദ്ധ്യാപകർ പി.ടി.എ എം പി ടി എ,എസ് .എം .സി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസ് ശുചീകരിക്കുകയും വെറ്റിലപ്പാറ അങ്ങാടിയിൽ മനുഷ്യ ചങ്ങല തീർക്കുകയും മാലിന്യമുക്ത നവ കേരളത്തിനായി പ്രതിജ്ഞ ചെയ്യുകയും ചെയ്തു .തുടർന്ന് പ്രസിദ്ധ മജീഷ്യൻ സുൽഫി മുത്തം കോഡിന്റെ ശുചിത്വ ബോധവൽക്കരണ സന്ദേശം ഉയർത്തിയ മാജിക് ഷോയും നടന്നു . സ്റ്റാഫ് സെക്രട്ടറി അലി അക്ബർ കെ.ടീ പരിപാടിക്ക് നന്ദി പറഞ്ഞു.
0 Comments