Ticker

6/recent/ticker-posts

കുടുംബാരോഗ്യ കേന്ദ്രത്തിലെ ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു



കൊടിയത്തൂർ: നിരവധി പാവപ്പെട്ട രോഗികളുടെ ആശ്രയമായ  കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ  ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു. ഇവിടെയുണ്ടായിരുന്ന ചുറ്റുമതിൽ അപകടാവസ്ഥയിലായതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു.  ഗ്രാമപഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7 ലക്ഷം രൂപ വകയിരുത്തിയാണ് ചുറ്റുമതിൽ പുനർനിർമ്മിച്ചത്. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ മറിയം കുട്ടി ഹസ്സൻ, ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.ഷംലൂലത്ത്, എം.ടി റിയാസ്, യു.പി മമ്മദ്, ടി.കെ അബൂബക്കർ, മെഡിക്കൽ ഓഫിസർ ഡോ;  ആരതി,   ആശുപത്രി മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങളായ എം എ അബ്ദുറഹിമാൻ, എ.എം നൗഷാദ്, ഷംസുദ്ധീൻ ചെറുവാടി. റഹീസ് ചേപ്പാലി, ഫൈസൽ തറമ്മൽ, സലാം കണക്കഞ്ചേരി ഷാഫി ഒഴുപാറക്കൽ,, റിയാസ് ഒഴുപാറക്കൽ, റമീസ് കെ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.



ഫോട്ടോ:

Post a Comment

0 Comments