കൊടിയത്തൂർ: ഗ്രാമ പഞ്ചായത്തിലെ സൗത്ത് കൊടിയത്തൂർ അംഗൻവാടി നവീകരണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇൻ്റർലോക്ക് വിരിക്കുകയും, സ്റ്റെയർകെയ്സ്,ഒന്നാം നില ഷീറ്റിടൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ, അംഗൻവാടി ടീച്ചർ സിത്താര, ഹെൽപ്പർ സാബിറ, എൻ.നസറുള്ള, എൻ.കെ സുഹൈർ, റഷീദ് ചേപ്പാലി, പൈതൽ തറമ്മൽ, ഹനീഫ, ഫിറോസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ കുട്ടികൾ, രക്ഷിതാക്കൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
0 Comments