Ticker

6/recent/ticker-posts

മരഞ്ചാട്ടി കൂട്ടക്കര റോഡരികിൽ മാലിന്യം തള്ളി


കാരശ്ശേരി പഞ്ചായത്തിലെ മരഞ്ചാട്ടി കുന്തംചാരി കൂട്ടക്കര റോഡിൽ മാലിന്യം. പത്തിലേറെ ചാക്കുകളിലാക്കി ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് റോഡരികിൽ തള്ളിയത്. പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചു. നാട്ടുകാർ നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. 


കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് സുനിത രാജൻ, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര എന്നിവർ പറഞ്ഞു. മാലിന്യം തള്ളലിനെതിരെ ബോർഡ് സ്ഥാപിച്ചെങ്കിലും ഇതിന് സമീപത്തായി സ്ഥിരമായി മാലിന്യം ചാക്കിലാക്കി തള്ളുകയാണ്. 

മെഡിക്കൽ ഓഫിസർ ഡോ. ആൻ.നന്ദകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ലിയ റഹ്മാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.സജിത്ത് എന്നിവരുടെ നേതൃത്വത്തിലും പരിശോധന നടത്തി.

Post a Comment

0 Comments