Ticker

6/recent/ticker-posts

തിരുവമ്പാടി ഹൈസ്കൂൾ ഗ്രൗണ്ട് സ്കൂൾ കുട്ടികൾക്ക് വേണ്ടി തുറന്നു കൊടുക്കാൻ തീരുമാനം ആയി.

 



തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഉടമസ്ഥതയിലുള്ള ഹൈസ്കൂൾ ഗ്രൗണ്ട് സ്കൂൾ കുട്ടികളുടെ കായിക ആവശ്യത്തിനുവേണ്ടി തുറന്നു കൊടുക്കാൻ തീരുമാനമായി. ചില തൽപരകക്ഷികൾ ഹൈസ്കൂൾ ഗ്രൗണ്ടിൽ അനുവാദമില്ലാതെ കയറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ഗ്രൗണ്ടിൻ്റെ പവലിയനിലെ മുറി കൈവശമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്കൂൾ മാനേജ്മെൻ്റ്  ഗ്രൗണ്ട് അടച്ചിടാൻ തീരുമാനിച്ചതെന്ന് മാനേജ്മെൻ്റ് പ്ര തിനിധികൾ സൂചിപ്പിച്ചു. 


ഗ്രൗണ്ടിനെ കുറിച്ച് ചില നിക്ഷിപ്ത താൽപര്യക്കാർ കോടതിയിൽ കേസ് കൊടുക്കുകയും ചെയ്തത് ഗ്രൗണ്ടിന്റെ പ്രവർത്തനം നിർത്തിവയ്ക്കുന്നതിനും കാരണമായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഉപ ഓഫീസറുടെ സാന്നിധ്യത്തിൽ സ്കൂളിൽ നടന്ന ചർച്ചയെ തുടർന്നാണ് ഗ്രൗണ്ട് സ്കൂൾ കുട്ടികൾക്ക് തുറന്നു കൊടുക്കാൻ തീരുമാനമായത്. 

 

കുട്ടികൾക്ക് അല്ലാതെ പൊതുജനങ്ങൾക്ക് ഗ്രൗണ്ട് ഉപയോഗിക്കണമെങ്കിൽ മാനേജ്മെന്റിന്റെ മുൻകൂട്ടിയുള്ള അനുവാദം ആവശ്യമാണ്.സ്കൂളിൻ്റെ കളിസ്ഥലം യാതൊരുവിധത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്നും വ്യക്തികളോ സംഘടനകളോ സാമ്പത്തികമായ ലാഭത്തിനുവേണ്ടി ഉപയോഗിക്കുന്നില്ല എന്നും പിടിഎയും പൊതു സമൂഹവും ഉറപ്പുവരുത്തണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് വേണ്ടി ഉപ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു.

Post a Comment

0 Comments