Ticker

6/recent/ticker-posts

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംഘര്‍ഷം; കോഴിക്കോട് ഞായറാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താല്

 





കോഴിക്കോട് ജില്ലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍അവശ്യ സര്‍വീസുകളെ ഒഴുവാക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ അറിയിച്ചു.


അതേസമയം കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലുമായി സഹകരിക്കേണ്ടതില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടി അതിൽ നിന്ന് പിന്മാറണമെന്നും കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.


ഇന്ന് പറയഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നടന്നത്. ഇതിനിടെ വോട്ടര്‍മാരെ എത്തിക്കുന്ന വാഹനങ്ങള്‍ക്ക് നേരെ അക്രമം നടന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയാണ് വോട്ടെടുപ്പ് നടന്നത്.

Post a Comment

0 Comments