Ticker

6/recent/ticker-posts

സിസിടിവിയിൽ പുലിയോട് സാമ്യമുള്ളജീവി; വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു._*

 *


*_കോടഞ്ചേരി_* :  സ്വകാര്യ മിനി ജലവൈദ്യുതി പദ്ധതിയുടെ ഡാം സൈറ്റില്‍ പുലിയോട് സാമ്യമുള്ള ജീവിയുടെ സാന്നിദ്ധ്യം കണ്ടെത്തി. നാരങ്ങാതോട് ആണ് സംഭവം.


ഇന്നലെ പുലര്‍ച്ചെ നാലരയോടെ ഡാം സൈറ്റിലെ സിസിടിവിയിലാണ് ജീവിയെ കണ്ടത്. ജീവനക്കാര്‍ നേരിട്ട് കണ്ടതായും വനം വകുപ്പിന് മൊഴി നല്‍കി. 


ഇതോടെ സ്ഥലത്ത് വനംവകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പുലി തന്നെയാണ് സ്ഥലത്ത് വന്നത് എന്ന് സ്ഥിരീകരിച്ചാല്‍ കൂട് സ്ഥാപിക്കുന്ന തുള്‍പ്പെടെ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.


Post a Comment

0 Comments