കൊടിയത്തൂർ :
ഐക്യ ജനാധിപത്യ മുന്നണി മൃഗീയ ഭൂരിപക്ഷത്തിൽ ഭരണം നടത്തുന്ന കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ പഞ്ചായത്ത് ഭരണ സമിതിയെ നോക്കുകുത്തിയാക്കി ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് തീർത്തും അശാസ്ത്രീയമായി നടത്തിയ വാർഡ് വിഭജനം ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് യൂ ഡി എഫ് നേതാക്കൾ കുറ്റപ്പെടുത്തി.
സി പി ഐ എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ വരച്ച വരയിൽ നിർത്തി വാർഡ് വിഭജനം നടത്തുന്ന ശൈലി കൊടിയത്തൂരിലെ വികസന രംഗത്ത് പിന്നോട്ട് അടിപ്പിക്കുമെന്ന് ധർണയിൽ സംസാരിച്ചവർ മുന്നറിയിപ്പ് നൽകി.
എൽ ഡി എഫ് ഇന്ന് രാവിലെ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായുള്ള ഒത്തു കളിയുടെ ഭാഗമാണെന്നും അത് കൊണ്ടാണ് ഇന്നലെ അവർ മുക്കത്ത് നടത്തിയ പത്ര സമ്മേളനത്തിലും ഇന്ന് നടത്തിയ ധർണയിലുമെല്ലാം തന്നെ ആശാസ്ത്രീയമായ വാർഡ് വിഭജനത്തിന്റെ പോരായ്മകൾ എടുത്ത് കാണിക്കാതെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീട്ടു നമ്പറിൽ ഉൾപ്പെടെ വന്ന ക്ലറിക്കൽ മിസ്റ്റേക്കുകൾ മാത്രം എടുത്ത് കാണിച്ച് അത് ശരിയാക്കുവാൻ നിർദേശിച്ച് തടിയൂരുകയാണ് എൽ ഡി എഫ് നേതാക്കൾ ചെയ്തത് എന്ന് യൂ ഡി എഫ് നേതാക്കൾ കുറ്റപ്പെടുത്തി.
ധർണ ഡി സി സി ജനറൽ സെക്രട്ടറി സി ജെ ആന്റണി ഉദ്ഘടനം ചെയ്തു. പഞ്ചായത്ത് യൂ ഡി എഫ് ചെയര്മാൻ കെ വി അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു.
യൂ പി മമ്മദ്,കെ ടി മൻസൂർ,എൻ കെ അഷ്‌റഫ് സുജ ടോം,ബഷീർ പുതിയോട്ടിൽ,മജീദ് മൂലത്ത്,കെ പി അബ്ദുറഹ്മാൻ,കെ പി സൂഫിയാൻ,പ്രസിഡന്റ് ദിവ്യ ഷിബു,ഫസൽ കൊടിയത്തൂർ,റഫീഖ് കുറ്റിയോട്ട്,ഹരിദാസൻ പരവരിയിൽ,ബാബു പോലുകുന്നത്ത്,മുനീർ ഗോതമ്പ്റോഡ്,എം വി അബ്ദുറഹ്മാൻ,എ കെ അപ്പുണ്ണി,ടി കെ അബൂബക്കർ,എം ടി റിയാസ്,മജീദ് രിഹ് ല, ടി ടി അബ്ദുറഹ്മാൻ, മറിയം കുട്ടി ഹസൻ,ഇ കെ മായിൻ,പി വി അബ്ദുറഹ്മാൻ,കെ ജി സീനത്ത്,വൈത്തല അബൂബക്കർ,മുഹമ്മദ് തടായി,പി പി ഉണ്ണി കമ്മു ശരീഫ് അമ്പലകണ്ടി എന്നിവർ പ്രസംഗിച്ചു.
0 Comments