Ticker

6/recent/ticker-posts

തോട്ടുമുക്കത്ത് ആയിരങ്ങൾ പങ്കെടുത്ത അഖണ്ഡ നാമയജ്ഞം നടന്നു



തോട്ടുമുക്കം: മാടാമ്പി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വർഷം തോറും നടത്തി വരുന്ന അഖണ്ഡനാമം  നടത്തപ്പെട്ടു.

23-11-2024 ശനിയാഴ്ച്ച ഉദയസമയത്ത് തുടങ്ങിയ പരിപാടി 24 ന് ഞായറാഴ്ച്ച ഉദയസമയത്ത് അവസാനിച്ചു. 

നാനാ ദിക്കിൽ നിന്നും ആയി നൂറുകണക്കിന് സ്വാമിമാർ പരിപാടിയുടെ ഭാഗമായി….


പരിപാടിയുടെ ഭാഗമായുള്ള അന്നദാനത്തിലൂടെ 2000 അധികം ആളുകൾക്ക് ഭക്ഷണം വിളമ്പാൻ കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു……

മുൻ വർഷത്തെ അപേക്ഷിച്ച് പരിപാടിയിൽ പങ്കെടുത്ത ആളുകളുടെ എണ്ണം ഗണ്യമായി കൂടിയതായും പരിപാടിയോട് സഹകരിച്ച് പരിപാടിയുടെ വിജയത്തിന് കാരണഭൂതരായ എല്ലാ നല്ലവരായ നാട്ടുകാരോടും ഉള്ള നന്ദി അറിയിക്കുന്നതയും ഭാരവാഹികൾ അറിയിച്ചു.




Post a Comment

0 Comments