November 17, 2024
കൊയിലാണ്ടി: മൂടാടിക്ക് സമീപം ദേശീയ
പാതയിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്ന്
രാത്രി 8 മണിയോടെ മൂടാടി വെള്ളറക്കാട്
വെച്ച് ലോറി മറിഞ്ഞത്. കൊയിലാണ്ടി ഭാഗത്ത്
നിന്നും വടകര ഭാഗത്തേയ്ക്ക് മെറ്റൽ കയറ്റി
പ്പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
വേഗതയിൽ വന്ന ബൈക്ക് വെട്ടിച്ചപ്പോൾ ലോറി നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ ദേശീയ പാതയിൽ വലിയ ഗതാഗതക്കുരുക്കാണ്. റോഡിലേയ്ക്ക് മെറ്റൽ വീണ നിലയിലായതിനാൽ ഒരു സൈഡിൽകൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
0 Comments