Ticker

6/recent/ticker-posts

ജില്ലാ തല ഭരണഘടന ദിനാഘോഷവും പദയാത്രയും സംഘടിപ്പിച്ചു*

 


നവംബർ 26 ഭരണഘടന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രയുവജനകാര്യ സ്പോർട്സ് മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവകേന്ദ്ര കോഴിക്കോടിന്റെയും അൽഫോൻസാ കോളേജ് തിരുവമ്പടിയുടെയും നാഷണൽ സർവീസ് സ്കീം കോളേജ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പദയാത്രയും സമ്മേളനവും സംഘടിപ്പിച്ചു.'എന്റെ ഇന്ത്യ 'എന്ന വിഷയം ആസ്‌പദമാക്കി വിദ്യാർത്ഥികളുടെ ക്യാൻവാസ് രചനയും നടത്തി. അൽഫോൻസാ കോളേജിൽ വച്ച് നടന്ന സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ. ചാക്കോ കെ. വി. അധ്യക്ഷത വഹിക്കുകയും ഭരണഘടന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. അലക്സ്‌ തോമസ് ചെമ്പകശ്ശേരി പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ശ്രീ. സി.സനൂപ്  മുഖ്യപ്രഭാഷണം നടത്തി. കോളേജ് സ്റ്റാഫ്‌ അഡ്വൈസർ ഡോ. പി. എ. മത്തായി, വൈസ് പ്രിൻസിപ്പാൾ ശ്രീ.എം. സി. സെബാസ്റ്റ്യൻ, യൂണിയൻ ഭാരവാഹികളായ അലോൺ ഇമ്മാനുവൽ, സാനിയ മോൾ, ആൽബിൻ പോൾസൺ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് ശേഷം ചവലപ്പാറയിലേക്ക് പദയാത്ര സംഘടിപ്പിക്കുകയും അതിനു ശേഷം വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ക്യാൻവാസ് രചന നടത്തുകയും ചെയ്തു.

Post a Comment

0 Comments