Ticker

6/recent/ticker-posts

എം സി എഫ് ഒന്നാം വാർഷികവും സൗന്ദര്യവൽക്കരണവും ഉദ്ഘാടനം ചെയ്തു

 


കൊടിയത്തൂർ: കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും സൗകര്യപ്രദവും ആദ്യഘട്ടത്തിൽ നിർമ്മിച്ചതുമായ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എം സി എഫിൻ്റെ ഒന്നാം വാർഷികം വിവിധ പരിപാടികളോടെ നടന്നു.എം സി എഫ് പരിസരത്ത് നടന്ന ചടങ്ങിൽ ഹരിത കർമ സേനാംഗങ്ങൾ ഒരുക്കിയ കേക്ക് മുറിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു വാർഷികം ഉദ്ഘാടനം ചെയ്തു. എം സി എഫ് പരിസരം സൗന്ദര്യ വൽക്കരിക്കുന്നതിൻ്റെ ഉദ്ഘാടനവും പ്രസിഡൻ്റ് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ, മുൻ പ്രസിഡൻറ് വി. ഷംലൂലത്ത്, പഞ്ചായത്തംഗങ്ങളായ യൂ പി മുമ്മദ്,യൂ പി മമ്മദ് രതീഷ് കളക്കുടിക്കുന്ന്, സെക്രട്ടറി ടി. ആബിദ, ഹെൽത്ത് ഇൻസ്പെക്ടർ സി. റിനിൽ തുടങ്ങിയവർ സംസാരിച്ചു


പടം : സൗന്ദര്യവൽക്കരണത്തിൻ്റെ ഉദ്ഘാടനം ദിവ്യ ഷിബു നിർവഹിക്കുന്നു

Post a Comment

0 Comments