**
മുക്കം. നാല് ദിവസമായി കൊടിയത്തൂർ പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മെലോഡിയയ്ക്ക് തിരശ്ശീല വീണു.
എൽ പി വിഭാഗത്തിൽ 65 പോയന്റ് നേടി മണാശ്ശേരി ഗവ.യു പി സ്കൂൾ, പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു പി സ്കൂൾ, ഫാത്തിമ മാതാ എൽ പി സ്കൂൾ തേക്കും കുറ്റി , സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ തോട്ടുമുക്കം എന്നിവർ ജേതാക്കളായി.
രണ്ടാം സ്ഥാനം 63 പോയന്റ് നേടി അഞ്ച് സ്കൂളുകൾ പങ്കിട്ടു.
സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി, ഗവ. യു പി സ്കൂൾ കൊടിയത്തൂർ, ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ തിരുവമ്പാടി, ഗവ. എൽ പി സ്കൂൾ പന്നിക്കോട്, ഗവ. യു പി സ്കൂൾ തോട്ടുമുക്കം എന്നിവരാണ് രണ്ടാം സ്ഥാനം പങ്കിട്ടത്.
ദാറുൽ ഉലൂം എൽ പി സ്കൂൾ താഴെ കൂടരഞ്ഞി, സി എച്ച് മെമ്മോറിയൽ എൽ പി സ്കൂൾ നെല്ലിക്കാ പറമ്പ്, സേക്രഡ് ഹാർട്ട് യു പി സ്കൂൾ തിരുവമ്പാടി എന്നീ സ്കൂളുകൾ 61 പോയന്റ് നേടി മൂന്നാം സ്ഥാനത്തിന് അർഹരായി
0 Comments