Ticker

6/recent/ticker-posts

വത്യസ്തതയാർന്ന പുൽക്കൂടും 35 അടിയുള്ള നക്ഷത്രവും ശ്രദ്ധേയമായി*



തോട്ടുമുക്കം: സെൻറ് തോമസ് ഫൊറോന ദേവാലയത്തിൽ ഇടവകയിലെ യുവജനങ്ങളുടെ നേതൃതത്തിൽ തയ്യാറാക്കിയ ജൈവ പുൽക്കൂടും 30 അടിയോളം ഉയരം വരുന്ന നക്ഷത്രവും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻതക്ക വ്യത്യസ്ഥതയാൽ ശ്രദ്ധേയമായി. 

പരിശുദ്ധ കന്യകമറിയത്തിന്റെ മംഗളവാർത്ത, ഔസേപ്പ് പിതാവിൻ്റെ  ജീവിതയാത്ര, ബത് ല ഹേമിലെ സത്രങ്ങളും, കൊട്ടാരങ്ങളും, കാലിത്തൊഴുത്തും മനോഹര നക്ഷത്രങ്ങളും, യേശുവിൻ്റെ

  ജനനത്തെയും പുൽക്കൂട്ടിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. 

 വർണ്ണാഭമാണ്  തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയം രണ്ടാഴ്ചയിലധികമായി ഒരു കൂട്ടം യുവാക്കളുടെ കഠിന പരിശ്രമമാണ് ഈ പുൽക്കൂട്. വ്യത്യസ്ത തട്ടുകളായി തിരിച്ച് കാഴ്ച്ചക്കാർക്ക് ആസ്വാദ്യകരമാംവിധം മഞ്ഞു മലയും, ചെറിയ കുടിലുകളും,മുളംതണ്ടിൽ തീർത്ത പാലവും ചെറിയ പാടങ്ങളും, ജീവനുള്ളചില ചെടികളും പുൽക്കൂടിനെ കൂടുതൽ ശ്രദ്ധേയമാക്കി.കവുങ്ങിൽ തീർത്ത് ഇല്ലിമുളയിൽ നിറച്ച 30 അടിയോളം വരുന്ന നക്ഷത്രം കാഴ്ചകർക്ക് കൗതുകമായി. വികാരി ഫാ.ബെന്നി കരാക്കാട്ടിന്റെയും അസി. വികാരി ഫാ ജിതിൻ തളിയന്റെയും നേതൃത്വത്തിൽ ഇടവകയിലെ യുവജനങ്ങളും കൂടിയാണ് പുൽക്കുടും നക്ഷത്രവും അണിയിച്ച് ഒരുക്കിയത്.




Post a Comment

0 Comments