മുക്കം: പന്നിക്കോട് ജിഎൽപി സ്കൂളിന് നിർമ്മിച്ച ചുറ്റുമതിലും നവീകരിച്ച ഗെയ്റ്റും ഉദ്ഘാടനം ചെയ്തു. സർവശിക്ഷ കേരള അനുവദിച്ച 3,6000 രൂപ ചിലവഴിച്ചാണ് ചുറ്റുമതിൽ നിർമ്മാണവും ഗെയ്റ്റ് നവീകരണവും പൂർത്തിയാക്കിയത്. 300 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂൾ ചുറ്റുമതിലും ഗെയ്റ്റും കാലപ്പഴക്കത്താൽ അപകട ഭീഷണിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഫണ്ട് അനുവദിച്ചത്.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസ്സൻ അധ്യക്ഷയായി. വാർഡ് മെമ്പർ രതീഷ് കളക്കുടിക്കുന്ന് ,മുക്കം എ ഇ ഒ ടി. ദീപ്തി, മാവൂർ ബി.പി.സി ജോസഫ് തോമസ്, സ്കൂൾ എസ്എംസി ചെയർമാൻ സി. ഫസൽ ബാബു, പ്രധാനാധ്യാപകൻ ഇ കെ അബ്ദുൽ റഷീദ്, ബി ആർ സി കോ- ഓർഡിനേറ്റർ കെ.പി സഫിയ, ഹുസൈൻ ചോണാട്, ഹിഷാം തുടങ്ങിയവർ സംസാരിച്ചു. വിവിധ മേളകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു
ചിത്രം: സ്കൂൾ ചുറ്റുമതിലും ഗെയ്റ്റും ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യുന്നു
0 Comments