Ticker

6/recent/ticker-posts

കാട്ടുപന്നി ശല്യം അതിരൂക്ഷം; കൊടിയത്തൂരിൽ നായാട്ട് സംഘടിപ്പിച്ചു

 




കൊടിയത്തൂർ: കാർഷിക മേഖലയായ കൊടിയത്തൂർ പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ

 കാടിളക്കി നായാട്ട് സംഘടിപ്പിച്ചു.  എം പാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിൽ

പഞ്ചായത്തിലെ 2,15 വാർഡുകളിൽപെട്ട വിവിധ സ്ഥലങ്ങളിലാണ്

നായാട്ട്  നടത്തിയത്. പത്ത് ഷൂട്ടർമാരുടേയും  5 വേട്ടനായ്ക്കളുടേയും

നേതൃത്വത്തിൽ നടത്തിയ നായാട്ടിൽ 2 കാട്ടു പന്നികളെ വെടിവെച്ചുകൊന്നു. നായാട്ട് നായ്ക്കളെ 

കാട്ടിലേക്ക് കയറൂരി വിടുകയായിരുന്നു.

ഈ സമയം തോക്കുമായി  ഷൂട്ടർമാർ പന്നികൾ ഓടി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ നിലയുറപ്പിച്ച്പന്നികളെ  വെടിവെച്ച് കൊല്ലുകയായിരുന്നു.

നായാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വി. ഷംലൂലത്ത്, കെ.ജി സീനത്ത്,

തുടങ്ങിയവർ സംബന്ധിച്ചു.

മാസങ്ങളായി പ്രദേശത്ത് കാട്ടുപന്നിശല്യം അതിരൂക്ഷമാണ്. വൻതോതിലാണ് കർഷകരുടെ കൃഷികൾ നശിപ്പിക്കുന്നത്.

ഇതോടെയാണ് സർക്കാറിന്റെ പുതിയ ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്തുകൾക്ക് സിദ്ധിച്ച പ്രത്യേക അധികാരം  വിനിയോഗിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്തിൽ നായാട്ട് സംഘടിപ്പിച്ചത്.  വെടിവെച്ച് കൊന്ന പന്നികളെ ശാസ്ത്രീയമായി സംസകരിച്ചു. 


ചിത്രം: നായാട്ടിൽ പിടികൂടിയ കാട്ടുപന്നി


നായാട്ട് സംഘത്തോടൊപ്പം

പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, പഞ്ചായത്തംഗങ്ങളായ വി.ഷംലൂലത്ത്, കെ.ജി സീനത്ത് എന്നിവർ

Post a Comment

0 Comments