Ticker

6/recent/ticker-posts

ജാഗ്രത സമിതിയുടെ ആവശ്യകത: സ്ത്രീ സുരക്ഷ സംവിധാനങ്ങൾ എന്ന വിഷയത്തിൽ,ഏകദിന സെമിനാർ സംഘടിപ്പിച്ചു



കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ആന്വേഷിയും സംയുക്തമായി ജാഗ്രത സമിതി അംഗങ്ങൾക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ നിരവധി പേർ പങ്കാളികളായി. 

കൊടിയത്തൂർ നൂറുൽ ഇസ്ലാം മദ്രസയിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന് അധ്യക്ഷത വഹിച്ചു. അന്വേഷി പ്രസിഡൻ്റ് കെ.അജിത മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ വി.ഷംലൂലത്ത്, ടി.കെ അബൂബക്കർ, സിജി കുറ്റികൊമ്പിൽ, ഫാത്തിമ നാസർ, കെ.ജി സീനത്ത്, കോമളം തോണിച്ചാലിൽ, യു പി മമ്മദ് ഐ സി ഡി എസ് സൂപ്പർ വൈസർ പി.കെ ലിസ, കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ റസീന തുടങ്ങിയവർ സംസാരിച്ചു. ജാഗ്രത സമിതിയുടെ ആവശ്യകത: സ്ത്രീ സുരക്ഷ സംവിധാനങ്ങൾ എന്ന വിഷയത്തിൽ അന്വേഷി സെക്രട്ടറി പി. ശ്രീജയും സ്ത്രീപക്ഷ നിയമങ്ങൾ എന്ന വിഷയത്തിൽ അഡ്വ.സാജിറയും ക്ലാസെടുത്തു

Post a Comment

0 Comments