Ticker

6/recent/ticker-posts

വനിതകൾക്കായി മുട്ടക്കോഴി വിതരണം ചെയ്തു

 


കൊടിയത്തൂർ: ഗ്രാമ പഞ്ചായത്തിൽ നാടൻ കോഴിമുട്ട ഉൽപ്പാദനം വർധിപ്പിക്കുക, വനിതകൾക്ക് സ്വയംതൊഴിൽ വഴി കൂടുതൽ വരുമാനം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴി വിതരണമാരംഭിച്ചു. 2024- 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ ചിലവഴിച്ചാണ്  മുട്ടക്കോഴികൾ വീതരണം ചെയുന്നത്..650 രൂപ വിലയുള്ള കോഴികൾക്ക് 50 രൂപയാണ് ഗുണഭോക്തൃ വിഹിതമായി നൽകേണ്ടത്.  ആദ്യഘട്ട വിതരണോദ്ഘാടനം പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് നിർവഹിച്ചു. വാർഡ് മെമ്പർ ടി.കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം മജീദ് രിഹ് ല സംബധിച്ചു


ചിത്രം: മുട്ടക്കോഴി വിതരണോദ്ഘാടനം ആയിഷ ചേലപ്പുറത്ത് നിർവഹിക്കുന്നു

Post a Comment

0 Comments