🔗വടംവലിയിൽ ടൗൺ ടീം തോട്ടുമുക്കം
ജേേതാക്കൾ
⚽ ഫുട്ബോളിൽ പാസ്കോ പന്നിക്കോട്,
🏏 ക്രിക്കറ്റിൽ മോണിംഗ് ക്രിക്കറ്റ് കൊടിയത്തൂർ,
🏸ബാഡ്മിൻറൺ ടൂർണമെന്റിൽ ഒന്നാം സമ്മാനം ജോമിൻ ഈട്ടിക്കൽ തോട്ടുമുക്കം & ജിബി തെക്കയിൽ തോട്ടുമുക്കം
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശ തുടക്കം.
.PTMHS ൽ നടന്ന അത്ലറ്റിക്സ് മത്സരങ്ങളോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്.
തോട്ടുമുക്കം സ്മാഷ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന
ബാഡ്മിൻറൺ ടൂർണമെന്റിൽ ഒന്നാം സമ്മാനം ജോമിൻ ഈട്ടിക്കൽ തോട്ടുമുക്കം & ജിബി തെക്കയിൽ തോട്ടുമുക്കം
രണ്ടാം സമ്മാനം റോമി സിജോ തടത്തിൽ & ഷിബു തടത്തിൽ എന്നിവർ വിജയികളായി
തോട്ടുമുക്കത്ത് നടന്ന വടം വലി മത്സരത്തിൽ ടൗൺ ടീം തോട്ടുമുക്കം ജേതാക്കളായി.
സെൻ്റ് തോമസ് തോട്ടുമുക്കം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മത്സരങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സിജി കുറ്റികൊമ്പിൽ, ഷാഫി വേലിപ്പുറവൻ, സിജോ തോമസ്, റിനീഷ് കളത്തിങ്ങൽ സംബന്ധിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു നിർവഹിച്ചു.
പാസ്കോക്ലബിൻ്റെ ആഭിമുഖ്യത്തിൽ പന്നിക്കോട് ടർഫിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ 24 ടീമുകൾ പങ്കെടുത്തു.
ഫൈനലിൽ ആവേശം വെസ്റ്റ് കൊടിയത്തൂരിനെ സഡൻ ഡെത്തിൽ പരാജയപ്പെടുത്തി പാസ്കോ പന്നിക്കോട് തുടർച്ചയായി മൂന്നാം തവണയും ജേതാക്കളായി.
മത്സരങ്ങൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന്, സി.ഫസൽ ബാബു, റിനീഷ് കളത്തിങ്ങൽ, ശ്രീതു ശ്രീനിവാസ്, ലാസിം ഷാദ്, അനസ് ഉച്ചക്കാവിൽ, ഉണ്ണി കൊട്ടാരത്തിൽ സംബന്ധിച്ചു.
ക്രിക്കറ്റ് മത്സരത്തിൽ ടി.
പൈക്കോ തെനേങ്ങ പറമ്പിനെ പരാജയപ്പെടുത്തി മോണിംഗ് ക്രിക്കറ്റ് കൊടിയത്തൂർ, ജേതാക്കളായി.
വിജയികൾക്ക് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് വി. ഷംലൂലത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു.
പടം : വടംവലി വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ട്രാേേഫികൾ നൽകുന്നു
0 Comments