*
*ചെറുവാടി :* അകാലത്തിൽ വിട്ടുപോയ സുഹൃത്തിന്റെ നാലാം ചരമ വാർഷികത്തിൽ അവന്റെ ഓർമ്മക്കായി സാൽവോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കൾ ചേർന്ന് നിർമിച്ച കാത്തിരിപ്പ് കേന്ദ്രം *കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘടനം ചെയ്തു.*
മാവൂർ പന്നിക്കോട് റോഡിൽ നടൂലങ്ങാടിയിലാണ് ക്ലബ് ഭാരവാഹിയും ഫുട്‌ബോൾ ടീം അംഗവുമായിരുന്ന ഇ കെ ഫിറോസിന്റെ ഓർമ്മക്ക് മനോഹരമായ
ബസ് കാത്തിരിപ്പ് കേന്ദ്രം പൂർത്തിയാക്കിയത്.ഇതിന് ആവശ്യമായ ഫണ്ട് സുഹൃത്തുക്കൾ തന്നെ പങ്കിട്ടെടുക്കുകയായിരുന്നു. ചടങ്ങിൽ സാൽവോ പ്രസിഡണ്ട് നവാസ് വൈത്തല അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, ബ്ലോക്ക് മെമ്പർ അഡ്വ സുഫിയാൻ കെ പി, വാർഡ് മെമ്പർ കെ ജി സീനത്ത്, വൈത്തല അബൂബക്കർ. കെ.പി ചന്ദ്രൻ, ലത്തീഫ് കെ.ടി ഫഹദ് ചെറുവാടി, എൻ.കെ അഷ്റഫ് , ശ്രീജിത്ത് വരിയഞ്ചാൽ, ഹക്കീം പിലാശ്ശേരി,ഷാബൂസ് അഹമ്മദ്, ബഷീർ അഹമ്മദ്, ഇ.എൻ യൂസുഫ്, ശരീഫ് അക്കരപ്പറമ്പിൽ, സലാം കണ്ടാംപറമ്പിൽ, ഹമാം അലി, അമീൻ. യു, അഹമ്മദ് ഷാഫി, കരീം അഞ്ചു കണ്ടത്തിൽ എന്നിവർ സംബന്ധിച്ചു.
0 Comments