നൂതന സാങ്കേതിക വിദ്യയിലൂടെ കുട്ടികളെ സ്മാർട്ടാക്കാൻ എ.ഐ സംവിധാനമൊരുക്കാം എന്ന പിടി എ യുടെ ആശയം സാക്ഷാത്കരിച്ചു കൊണ്ട് എ ഐ സ്മാർട്ട് ക്ലാസ്റൂമിന്റെ ഉദ്ഘാടനം തിരുവാമ്പാടി MLA ശ്രീ ലിൻ്റോ ജോസഫ് നിർവഹിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അധ്യക്ഷയായിരുന്നു. പ്രധാനാധ്യാപിക ഷെറീന ടീച്ചർ സ്വാഗതം പറഞ്ഞു. ടെക് ടാലന്റ് ഹബ്ബ് എന്ന് പേരിട്ട എ.ഐ മാർട്ട് ക്ലാസ് റൂം പദ്ധതി നിർവ്വഹണത്തെക്കുറിച്ച് എസ് എം സി ചെയർമാൻ ശ്രീ.സോജൻ മാത്യു സംസാരിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് മുക്കം എ ഇ ഒ ദീപ്തി ടീച്ചർ,ബി ആർ സി സ്റ്റേറ്റ് ട്രയിനർ ശ്രീ.ഹാഷിദ് , പി ടി എ പ്രസിഡന്റ് ശ്രീ.അബ്ദുൾ ജബ്ബാർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി ലിസ്ന സാബിക്, സ്കൂൾ ലീഡർ അബ്ദുൾ ഹഖ് എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ലാ കായികമേളയിൽ മികച്ച വിജയം നേടിയ നദ ഷെറിനെ പരിശീലിപ്പിച്ച കായികാധ്യാപകൻ പ്രദീപ് സാറിനെ എം എൽ എ ഉപഹാരം നൽകി ആദരിച്ചു. പരിപാടികൾക്ക് ഷിബിനി ടീച്ചർ, ദീപ്തി ടീച്ചർ, നന്ദന ടീച്ചർ, ഹെലന ജിബിൻ എന്നിവർ നേതൃത്വം നൽകി. ദിലീപ് സാറിന്റെ നേതൃത്വത്തിൽ സ്മാർട്ട് ഗാർഡ്‌സിന്റെ സേവനം പരിപാടിക്കുണ്ടായിരുന്നു. ഹണി ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് ടെക് ടാലന്റ് ഹബ്ബിൽ സാലിം സാർ, നസിയ ടീച്ചർ, ആഷിന ടീച്ചർ, ആര്യ ടീച്ചർ എന്നിവർ ക്ലാസ് എടുത്തു.പരിപാടിയിൽ പി ടി എ പ്രതിനിധികളും രക്ഷിതാക്കളും പങ്കെടുത്തു.
0 Comments