Ticker

6/recent/ticker-posts

കന്നുകുട്ടി പരിപാലന പദ്ധതി: ക്ഷീര കർഷകർക്ക് കാലി തീറ്റ വിതരണം ചെയ്തു

 


കൊടിയത്തൂർ: 

സംസ്ഥാന   മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിക്ക് കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി.

പദ്ധതിയുടെ ഭാഗമായി  ഗ്രാമ പഞ്ചായത്തിൽ ക്ഷീര കർഷകർക്ക് സബ്സിഡി നിരക്കിൽ കാലി തീറ്റ വിതരണം ചെയ്തു.3 ലക്ഷത്തിലധികം രൂപയാണ് ഇതിനായി വകയിരുത്തിയത്. പദ്ധതി പ്രകാരം

 കർഷകർക്ക് സബ്സിഡി നിരക്കിലാണ് കാലി തീറ്റ നൽകിയത്. ആദ്യഘട്ടത്തിൽ ഒരു കന്നുകുട്ടിക്ക് ദിവസം ഒന്നര കിലോ എന്ന നിരക്കിൽ മാസം 45 കിലോയും പദ്ധതി അവസാനിക്കുന്ന സമയത്ത് ദിവസം രണ്ട് കിലോ എന്ന നിരക്കിൽ മാസം 60

കിലോ കാലി തീറ്റയും ലഭിക്കും. കാലി തീറ്റയുടെ വില വർധനവും പാലുൽപ്പാദനത്തിലെ കുറവും മൂലം ക്ഷീരമേഖലയിൽ നിന്ന് നിരവധി കർഷകർ പിൻമാറുന്ന സാഹചര്യത്തിലാണ് കർഷകർക്കാശ്വാസമായി പദ്ധതി നടപ്പാക്കിയത്.

 പദ്ധതിയുടെ ഉദ്ഘാടനം കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റയുടെ ആദ്യ ഗഡു വിതരണം ചെയ്തു കൊണ്ട് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ്  ദിവ്യ ഷിബു നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയിഷ ചേലപ്പുറത്ത്, വാർഡ് മെമ്പർ കോമളം തോണിച്ചാൽ എന്നിവർ പങ്കെടുത്തു. വെറ്ററിനറി സർജൻ ഡോ കെ.ഇന്ദു , അസിസ്റ്റൻറ് ഫീൽഡ് ഓഫീസർ പി.എസ്ശ്രീജ, ലൈവ്സ്റ്റോക്ക് ഇൻസ്പക്ടർ എം.ജാബിർ  അലി എന്നിവർ സംസാരിച്ചു. കാഫ് ഫീഡ് സബ്സിഡി സ്കീമിനെ കുറിച്ച് കുന്നമംഗലം സർക്കിൾ വെറ്ററിനറി സർജൻ ഡോ.കെ.കെ പ്രമോദ് ഗുണഭോക്താക്കൾക്കുള്ള പരിശീലനം നൽകി



ഫോട്ടോ:

Post a Comment

0 Comments