തൃശ്ശൂർ : കേരള സംസ്ഥാന പേരൻ്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ വർഷംതോറും നൽകിവരുന്ന കേരളത്തിലെ മികച്ച പിടിയിലേക്കുള്ള 2024ലെ സംസ്ഥാന അവാർഡ് അരീക്കോട് ഉപജില്ലയിലെ ജിഎച്ച്എസ് വെറ്റിലപ്പാറ കരസ്ഥമാക്കി. ഗവൺമെൻറ് ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം തവണയാണ് ജി എച്ച് എസ് വെറ്റിലപ്പാറ ഈ അവാർഡ് നേടുന്നത് .
കഴിഞ്ഞ വർഷങ്ങളിൽ സ്കൂളിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളെ പരിഗണിച്ചാണ് സ്കൂളിനെ അവാർഡിന് പരിഗണിച്ചത്.
സഹപാഠിക്ക് ഒരു വീട് പദ്ധതിയിലൂടെ 7 വീടുകൾ നിർമ്മിക്കുകയും 3 വീടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും മൂന്ന് ടോയ്‌ലറ്റുകൾ നിർമ്മിച്ചു നൽകുകയും ചെയ്തത് പി.ടി.എ യുടെ മികച്ച പ്രവർത്തനങ്ങളിൽ ചിലതാണ്.
കൂടാതെ ചെറുപാറ ഗ്രാനൈറ്റ്സിന്റെ സഹകരണത്തോടെ സ്കൂളിലെ കമ്പ്യൂട്ടർ ലാബ് നവീകരിച്ചു ,മലപ്പുറം ജില്ലയിലെ ആദ്യത്തെ സ്കൂൾ ജിംനേഷ്യം സ്ഥാപിച്ചു ,ശാസ്ത്രീയമായ പച്ചക്കറിത്തോട്ടം ,വ്യത്യസ്ത പഴവർഗങ്ങളെ വിളയിപ്പിക്കുന്ന ഫ്രൂട്സ് ഗാർഡൻ ,സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ഭാഗമായ അക്ഷയപാത്രം പദ്ധതി ,വ്യത്യസ്ത ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, സ്കൂൾ നടപ്പിലാക്കുന്ന ഹരിത പ്രോട്ടോകോൾ, ഗ്രീൻ ക്യാമ്പസ്, പുതുതായി നിർമ്മിച്ച ഓപ്പണർ എയർ ഓഡിറ്റോറിയം എന്നിവയെല്ലാം സ്കൂളിനെ അവാർഡിന് അർഹമാക്കി.
തൃശ്ശൂരിൽ വച്ച് നടന്ന കേരളസംസ്ഥാന പി ടി എയുടെ ഒമ്പതാം വാർഷിക യോഗത്തിലാണ് അവാർഡ് വിതരണം നടന്നത് .സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി അഡ്വ: കെ രാജൻ ,കേരള നിയമസഭ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ , ബഹു തൃശൂർ എംഎൽ എ ശ്രീ .ബാല ചന്ദ്രൻ , ശ്രീ.വിജയൻ ഐ പി എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ബഹു ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ: മോഹനൻ കുന്നുമ്മൽ സാറിൽ നിന്ന് ജി എച്ച് എസ് വെറ്റിലപാറ പി ടി എ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ ,സീനിയർ അസിസ്റ്റൻറ് റോജൻ പി ജെ , മുൻ പി.ടി.എ പ്രസിഡൻറ് സുബ്രഹ്മണ്യൻ , സ്റ്റാഫ് സെക്രട്ടറി കെ ടി അലി അക്ബർ , കെ കുഞ്ഞുമുഹമ്മദ് , എ അബ്ദുൽ മുനീർ , ബിജേഷ്, ഷറഫലി ,സ്കൂൾ ലീഡർ ആയിഷ ദിൽന , ബാബു ,ഉബൈദ് പി , കെ പ്രദീപ് , എം പി ടി എ അംഗങ്ങൾ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
0 Comments