*
തോട്ടുമുക്കം സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും കൊടിയത്തൂർ ഗ്രാമപഞ്ചായത്തും കൊടിയത്തൂർ കൃഷിഭവനും സംയുക്തമായി നടത്തിയ ഹരിത ഭൂമി പദ്ധതി കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു മണ്ണിനെ മറന്നു പോയ പുതുതലമുറയെ മണ്ണിൻറെ നന്മയിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത് പ്രസ്തുത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ലളിത എ സി സ്വാഗതം ആശംസിച്ചു പിടിഎ പ്രസിഡൻറ് വിനോദ് ചെങ്ങളം തകിടയിൽ അധ്യക്ഷത വഹിച്ചു സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ ജിതിൻ മുഖ്യപ്രഭാഷണം നടത്തി. സിജി കുറ്റിക്കൊമ്പിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.കൃഷി ഓഫീസർ രാജശ്രീ സന്ദേശവും നൽകി Nss ലീഡർ രജിൻ പി നന്ദി പ്രകാശിപ്പിച്ചു
0 Comments