Ticker

6/recent/ticker-posts

വനിതകൾക്ക് സ്വയം തൊഴിൽ സംരഭവുമായി കൊടിയത്തൂർ പഞ്ചായത്ത്

 


എരഞ്ഞിമാവ്: വനിതകൾക്ക് സ്വയം തൊഴിലിന് സഹായം നൽകി അവരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഭക്ഷണ നിർമ്മാണ യൂനിറ്റിന് തുടക്കമായി. ഏഴാം വാർഡിലെ തെഞ്ചീരി പറമ്പിലാണ് ആദ്യ യൂനിറ്റ് പ്രവർത്തനമാരംഭിച്ചത്. 2024- 2025 ദേശീയ ഗ്രാമീണ തൊഴിലുറപ്പ്

പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് യൂനിറ്റ് നിർമ്മിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തുർ അധ്യക്ഷനായി. വാർഡ് മെമ്പർ കരീം പഴങ്കൽ, പഞ്ചായത്തംഗങ്ങളായ ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടി ഹസ്സൻ,

മജീദ് രിഹ്ല, വി.ഷംലൂലത്ത്, യു.പി മമ്മദ് ,സെക്രട്ടറി ടി. ആബിദ  തൊഴിലുറപ്പ് എൻജിനീയർ ദീപേഷ് c, ഓവർസിയർ അർഷാദ്, സൽമാൻ ഫാരിസ്തുടങ്ങിയവർ സംസാരിച്ചു. 


പടം :

Post a Comment

0 Comments