*
*കൂരാച്ചുണ്ട്*:
കേരളത്തിൽ ഫോറസ്റ്റ് ഗുണ്ടാ രാജിന് വഴിവെക്കുന്ന കാടൻ വന നിയമ ഭേദഗതിക്കെതിരെ കിഫ സംഘടിപ്പിക്കുന്ന 'ഫ്രീഡം മാർച്ച്' 2024 ഡിസംബർ 21 ശനിയാഴ്ച 4 മണിക്ക് കോഴിക്കോട് ജില്ലയിൽ കൂരാച്ചുണ്ടിൽ തുടക്കം കുറിക്കുന്നു.
അന്നേദിവസം നാലുമണിക്ക് കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ നിന്ന് ആരംഭിക്കുന്ന ഫ്രീഡം മാർച്ച്, പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിക്കുകയും തുടർന്നു നടക്കുന്ന പൊതു സമ്മേളനത്തിൽ 'ഫ്രീഡം മാർച്ചിന്റെ' സംസ്ഥാനതല ഉദ്ഘാടനം കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ നിർവഹിക്കുകയും ചെയ്യും.
സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് സന്ധിയില്ലാ സമരം ചെയ്ത് നമ്മുടെ പൂർവികർ നമുക്കായി നേടി തന്ന സ്വാതന്ത്ര്യം, ഫോറസ്റ്റ് വകുപ്പിലെ കാക്കിയിട്ട കാപാലികന്മാരുടെ ബൂട്ടിനു കീഴിൽ ഞെരിഞ്ഞമരുന്നതു തടയാൻ ജനാധിപത്യ വിശ്വാസികളായ മുഴുവൻ ആളുകളെയും കിഫയുടെ ഫ്രീഡം മാർച്ചിലേക്കു ക്ഷണിക്കുന്നു.
ഈ നിയമ ഭേദഗതിയിലെ പ്രധാനപ്പെട്ട ജനാധിപത്യ വിരുദ്ധ വ്യവസ്ഥകൾ താഴെ കൊടുക്കുന്നു
1. ആരെയും സ്വന്തം വീടുകളിൽ നിന്നോ തെരുവിൽ നിന്നോ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യാനും തുറങ്കിലടക്കനുമുള്ള അധികാരം
2. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് പറഞ്ഞു ആരെവേണെമെങ്കിലും ഫോറെസ്റ്റുകാർക്കു അറസ്റ്റ് ചെയ്യനുള്ള അധികാരം
3. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്ന നിർവചനത്തിലേക്ക് ട്രൈബൽ വാച്ചർ, വാച്ചർ എന്നിവരെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു
4. പുഴ എന്നതിന്റെ നിർവചനത്തിൽ ഫോറസ്റ്റിനു അകത്തുകൂടെ ഒഴുകുന്ന പുഴ മാത്രമല്ല ഫോറസ്റ്റിലേക്ക് ഒഴുകിയെത്തുന്ന പുഴ എന്നും കൂടെ പറഞ്ഞുകൊണ്ട് പഞ്ചായത്തുകളുടെ അധികാരത്തിലുള്ള പുഴയിൽ ഫോറസ്റ്റ്കാർക്ക് അധികാരം സ്ഥാപിക്കനുള്ള ശ്രമം
5. ഫോറസ്റ്റ് വകുപ്പിലെ ഏറ്റവും താഴെത്തട്ടിൽ ഉള്ള ഉദ്യോഗസ്ഥരായ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് അടക്കം വെറും സംശയത്തിന്റെ പുറത്ത് ആരുടെ വീട്ടിലും കയറി പരിശോധന നടത്താനും, വാഹനങ്ങൾ തടഞ്ഞു പരിശോധിക്കുവാനുമുള്ള അനിയന്ത്രിതമായ അധികാരം നൽകിയിരിക്കുന്നു.
6. ഫോറെസ്റ്റുകാർ അറസ്റ്റ് ചെയ്താൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാക്കണം എന്നുള്ള നിയമം മാറ്റി ഫോറെസ്റ് സ്റ്റേഷനിലോ പോലീസ് സ്റ്റേഷനിലോ എന്നാക്കി മാറ്റി ഫോറെസ്റ്റ്കാർക്ക് ലോക്കപ്പ് മർദ്ദനത്തിന് ലൈസൻസ് നൽകാനുള്ള ശ്രമം
കിഫ ഉയർത്തിയ പ്രതിഷേധത്തിന്റെ ഫലമായി വലിയ രീതിയിൽ പ്രധിരോധത്തിലായ സർക്കാർ, താത്കാലികമായി പ്രധിഷേധം തണുപ്പിക്കാൻ ചില ഇളവുകൾ അനുവദിക്കാം എന്ന് പറയുന്നുണ്ട്. ഇങ്ങനെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുകൊണ്ട് പ്രധിഷേധം തണുപ്പിക്കാനുള്ള ശ്രമങ്ങളെ കിഫ പൂർണമായും തള്ളിക്കളയുന്നു. ഈ സർക്കാരിന് ജനങ്ങളോടു പ്രതിബദ്ധതയുണ്ടെങ്കിൽ ഈ നിയമ ഭേദഗതിയിലുള്ള ജനദ്രോഹ വകുപ്പുകൾ മുഴുവൻ റദ്ദ് ചെയ്യണമെന്ന് കിഫ ശക്തമായി ആവശ്യപ്പെടുന്നു.
0 Comments