Ticker

6/recent/ticker-posts

കാട്ടുമൃഗങ്ങൾ തോൽപ്പിച്ചു ഈ കർഷകനെ

 .








തിരുവമ്പാടി 

സ്വന്തമായി കൃഷി ചെയ്തു സ്വന്തം ആവശ്യത്തിനുള്ള മരച്ചീനിയും പച്ചക്കറികളും ഉൽപാദിപ്പിക്കുവാൻ എന്നും താൽപര്യവും അഭിവാഞ്ചയും ഉള്ള സാധാരണ മലയോര കർഷകരുടെ പ്രതിനിധിയായിരുന്നു തിരുവമ്പാടിയിലെ ഷാജു കടുകക്കുന്നേൽ എന്ന കർഷകനും. എങ്കിലും ഇനി ജീവിതത്തിൽ ഒരിക്കലും മണ്ണിനടിയിൽ വിളയുന്ന ഒരു കൃഷിയും ചെയ്യില്ലെന്ന് ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ് അദ്ദേഹം. കാരണം സ്വന്തമായി 10 സെൻറ് സ്ഥലത്ത് കൃഷി ചെയ്ത മരച്ചീനി വിളവെടുക്കാൻ പ്രായമായപ്പോൾ കാട്ടുപന്നിയും മുള്ളൻപന്നിയും ഇറങ്ങി മുഴുവൻ മരച്ചീനിയും നശിപ്പിക്കപ്പെട്ടതിന്റെ വിഷമത്തിലാണ് അദ്ദേഹം ഇത് പറയുന്നത്. കൃഷി ചെയ്ത് പത്ത് സെൻറ് സ്ഥലത്ത് ചുറ്റും ഷെയ്ഡ് നെറ്റ് വലിച്ചു കെട്ടിയതിനു ശേഷം ആയിരുന്നു അദ്ദേഹത്തിൻറെ കൃഷി. കൂട്ടമായി വരുന്ന കാട്ടുപന്നികൾക്ക് മുന്നിൽ ഇത് ഫലപ്രദമാവില്ല എന്ന് അദ്ദേഹം പറയുന്നു.

                 7000 രൂപ ചെലവിൽ ഇറക്കിയ കൃഷി കാട്ടുപന്നികൾ ആക്രമിച്ചതിനു ശേഷം ബാക്കിയായത് വെറും ആറ് കിലോ മരച്ചീനി മാത്രം. പഞ്ചായത്ത് തോക്ക് ലൈസൻസ് നൽകിയ ഷൂട്ടർമാരുടെ പ്രയത്നവും ഇപ്പോൾ ഫലപ്രദമല്ല. പഞ്ചായത്ത് ഭരണസമിതിയുടെ പാഴ് വാക്കല്ല പ്രവർത്തിയാണ് ഇതിന് അത്യാവശ്യമായി വേണ്ടതെന്ന് അദ്ദേഹം പറയുന്നു. തനിക്ക് സംഭവിച്ച നഷ്ടത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ കൃഷി വകുപ്പ്, ഗവൺമെൻറ് അധികൃതർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

Post a Comment

0 Comments