Ticker

വന നിയമ ഭേദഗതിക്കെതിരെ കിഫയുടെ ഫ്രീഡം മാർച്ചിന് കൂരാച്ചുണ്ടിൽ ഗംഭീര തുടക്കം*




കേരളത്തിൽ ഫോറസ്റ്റ് ഗുണ്ടാ രാജിന് വഴിവെക്കുന്ന കാടൻ വന നിയമ ഭേദഗതിക്കെതിരെ സംസ്ഥാന വ്യാപകമായി കിഫ സംഘടിപ്പിക്കുന്ന 'ഫ്രീഡം മാർച്ചിന് കൂരാച്ചുണ്ടിൽ തുടക്കം കുറിച്ചു. 


ഫോറെസ്റ് കരി നിയമത്തിനെതിരെയുള്ള  ശക്തമായ പ്രധിഷേധം അലയടിച്ച ഫ്രീഡം മാർച്ചിൽ  സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.  തുടർന്നു നടന്ന പൊതു സമ്മേളനത്തിൽ 'ഫ്രീഡം മാർച്ചിന്റെ' സംസ്ഥാനതല ഉദ്ഘാടനം കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ നിർവഹിച്ചു. ശക്തമായ ജനരോഷം തണുപ്പിക്കാൻ ഏതെങ്കിലും ചില വ്യവസ്ഥകളിൽ ഇളവ് നൽകികൊണ്ട് ജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള നീക്കം ഒരു തരത്തിലും അനുവദിക്കില്ല എന്നും പ്രസ്തുതത നിയമ ഭേദഗതിയിൽ  താഴെപറയുന്ന ജനവിരുദ്ധ വകുപ്പുകൾ പൂർണ്ണമായി എടുത്തു കളയണമെന്നും അലക്സ് ഒഴുകയിൽ ആവശ്യപ്പെട്ടു. 




1. ആരെയും സ്വന്തം വീടുകളിൽ നിന്നോ തെരുവിൽ നിന്നോ യാതൊരു കാരണവുമില്ലാതെ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാനും തുറങ്കിലടക്കനുമുള്ള അധികാരം 


2. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് പറഞ്ഞു ആരെവേണെമെങ്കിലും ഫോറെസ്റ്റുകാർക്കു അറസ്റ്റ് ചെയ്യനുള്ള അധികാരം 


3. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്ന നിർവചനത്തിലേക്ക് ട്രൈബൽ വാച്ചർ, വാച്ചർ എന്നിവരെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു


4. പുഴ എന്നതിന്റെ നിർവചനത്തിൽ ഫോറസ്റ്റിനു അകത്തുകൂടെ ഒഴുകുന്ന പുഴ മാത്രമല്ല ഫോറസ്റ്റിലേക്ക് ഒഴുകിയെത്തുന്ന പുഴ എന്നും കൂടെ പറഞ്ഞുകൊണ്ട് പഞ്ചായത്തുകളുടെ അധികാരത്തിലുള്ള പുഴയിൽ ഫോറസ്റ്റ്കാർക്ക് അധികാരം സ്ഥാപിക്കനുള്ള ശ്രമം


5. ഫോറസ്റ്റ് വകുപ്പിലെ ഏറ്റവും താഴെത്തട്ടിൽ ഉള്ള ഉദ്യോഗസ്ഥരായ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് അടക്കം വെറും സംശയത്തിന്റെ പുറത്ത് ആരുടെ വീട്ടിലും കയറി പരിശോധന നടത്താനും, വാഹനങ്ങൾ തടഞ്ഞു പരിശോധിക്കുവാനുമുള്ള അനിയന്ത്രിതമായ അധികാരം നൽകിയിരിക്കുന്നു.


6. ഫോറെസ്റ്റുകാർ അറസ്റ്റ് ചെയ്താൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാക്കണം എന്നുള്ള നിയമം മാറ്റി ഫോറെസ്റ് സ്റ്റേഷനിലോ പോലീസ് സ്റ്റേഷനിലോ എന്നാക്കി മാറ്റി ഫോറെസ്റ്റ്കാർക്ക് ലോക്കപ്പ് മർദ്ദനത്തിന് ലൈസൻസ് നൽകാനുള്ള ശ്രമം.


7. ഫോറെസ്റ് ഉല്പന്നമാണോ എന്ന് സർട്ടിഫൈ ചെയ്യാനുള്ള അധികാരം റേഞ്ച് ഫോറെസ്റ് ഓഫീസർമാർക്ക് നൽകാനുള്ള ശ്രമം.






കിഫ  ജില്ലാ പ്രസിഡന്റ് മനോജ് കുംബ്ലാനിക്കൽ  അധ്യക്ഷത വഹിച്ച യോഗത്തിൽ ബെന്നി ജോൺ എടത്തിൽ,ജോർജ് കല്ലറക്കൽ , ജിമ്മി വല്ലയിൽ എന്നിവർ പ്രസംഗിച്ചു.


കൂരാച്ചുണ്ടിൽ തുടങ്ങിയ ഫ്രീഡം   മാർച്ച്  മറ്റു എല്ലാ ജില്ലകളിലും നടത്തുമെന്നും , ഫ്രീഡം മാർച്ചിന്റെ രണ്ടാം ലെഗ് പാലക്കാട് ജില്ലയിൽ കാഞ്ഞിരപ്പുഴയിൽ ജനുവരി 12 നു നടത്തുമെന്നും കിഫ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

Post a Comment

0 Comments