തിരുവമ്പാടി : മുത്തപ്പൻപുഴ നടുവിലേകുറ്റ് മാത്യു എന്ന കർഷകൻ പാട്ടത്തിന് എടുത്ത കൃഷി ഇടത്തിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. കുലച്ചതും കുലക്കാൻ പ്രായമായവാഴകളാണ് കാട്ടാന ഇന്നലെ രാത്രിയിൽ നശിപ്പിച്ചത്
മുത്തപ്പൻ പുഴയിലും പരിസരപ്രദേശങ്ങളിലും നിരന്തരം കാട്ടാന ശല്യം തുടരുന്നതിനോടൊപ്പം പുലിയുടെ സാനിധ്യവും ഉണ്ടായിട്ടുണ്ട് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ പ്രതിരോധ നടപടികളും ഉണ്ടായിട്ടില്ല വന്യമൃഗ ശല്യംമൂലം വർഷങ്ങളായി ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം സംഭവിച്ച കർഷകർക്ക് ഒരു ധന സഹായവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നു മാത്രമല്ല ഫോറസ്റ്റ് ഉന്നത അധികാരികളോ കൃഷി വകുപ്പ് ഉദ്യാഗസ്ഥരോ റവന്യു വകുപ്പോ സ്ഥലം സന്ദർശിക്കുവാനോ കൃഷി ഇടത്തിലിറങ്ങുന്ന കാട്ടാനയെ വനത്തിലേക്ക് കയറ്റി വിടുന്നതിനോ തയ്യാറാകുന്നില്ല.
സാധാരണക്കാരായ കർഷകരെ കുടിയിറക്കുന്നതിനുള്ള വനം വകുപ്പിൻ്റെ ഗൂഡ തന്ത്രമാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ആരോപിച്ചു,
മുത്തപ്പൻപുഴ , മറിപ്പുഴ , കുണ്ടൻതോട് പ്രദേശങ്ങളിലെ വന്യമൃഗ ശല്യം മൂലം കർഷകർക്കുണ്ടായ ദുരിതത്തിൽ വനം മന്ത്രി നേരിട്ട് ഇടപെടണമെന്നും ശാശ്വത പരിഹാരം ഉണ്ടായില്ല എങ്കിൽ കർഷകരെ അണിനിരത്തി ആനിക്കാംപൊയാൽ ഇടത്തറ ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് വൻ പ്രതിക്ഷേധ സമരം സംഘടിപ്പിക്കുമെന്നും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ വനം വകുപ്പും ഫോറസ്റ്റും തയ്യാറാകണ മെന്നും യോഗം ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. നിയോജമണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി അധ്യക്ഷത വഹിച്ചു കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മനോജ് വാഴേപ്പറമ്പിൽ, ജനപ്രതിനിധികളായ ബാബു കളത്തൂർ, രാജു അമ്പലത്തിങ്കൽ, മഞ്ജു ഷിബിൻ, കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് സജോ പടിഞ്ഞാറേകുറ്റ്, ജില്ലാ സെക്രട്ടറി ജിതിൻ പല്ലാട്ട് പ്രസംഗിച്ചു.
0 Comments