കുറ്റിക്കാട്ട് കുന്നത്ത് സ്മാർട്ട് അംഗൻവാടി
ഉദ്ഘാടനം ചെയ്തു
ചെറുവാടി: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പെട്ട കുറ്റിക്കാട്ട് കുന്നത്ത് സ്മാർട്ട് അംഗൻവാടി കെട്ടിടം നാടിന് സമർപ്പിച്ചു.ഇതോടെ പഞ്ചായത്താൽ ആകെയുള്ള 26 അംഗൻവാടികളിൽ 25 എണ്ണത്തിനും സ്വന്തം കെട്ടിടമായി. കോഴിക്കോട് ജില്ല പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം ഗ്രാമപഞ്ചായത്ത് അനുവദിച്ച 9.5 ലക്ഷം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം എന്നിവ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. ഇലട്രിഫിക്കേഷൻ പ്രവൃത്തിക്കായി ഗ്രാമപഞ്ചായത്ത് രണ്ടര ലക്ഷം രൂപവും വാട്ടർ കണക്ഷൻ ലഭ്യമാക്കുന്നതിന് 75,000 രൂപയും വകയിരുത്തി പ്രവൃത്തി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ രിഹ്ല മജീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ ,TK അബൂബക്കർ,വി.ഷംലൂലത്ത്, പഞ്ചായത്തംഗങ്ങളായ ടി.കെ അബൂബക്കർ, യു.പി മമ്മദ്,MT റിയാസ്, KG സീനത്ത്,ഫാത്തിമ നാസർ, കരീം പഴങ്കൽ, പഞ്ചായത്ത് സെക്രട്ടറി ആബിദ T,CDPO പ്രസന്ന, ഐ സി ഡി എസ് സൂപ്പർവൈസർ ലിസ, കെ.വി അബ്ദുറഹിമാൻ, സുജ ടോം, അഷ്റഫ് കൊളക്കാടൻ, എസ്.എ നാസർ, വാഹിദ് കോളക്കാടൻ, ഉസ്മാൻ കൂടത്തിൽ,പിജി മുഹമ്മദ്,യൂസുഫ് പാറപ്പുറത്തു, മോയിൻ ബാപ്പു,
വാസു കുട്ടനാട്ട്, തുടങ്ങിയവർ സംസാരിച്ചു. അംഗൻവാടിയുടെ
ചുറ്റുമതിൽ നിർമ്മാണത്തിനായി ഗ്രാമപഞ്ചായത്ത് 9 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഈ പ്രവൃത്തിയും ഉടൻ ആരംഭിക്കുമെന്ന് പ്രസിഡൻ്റ് ദിവ്യ ഷിബു അറിയിച്ചു. അസൗകര്യങ്ങളിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടിക്കായി ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമ്മിക്കാനായി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റടുത്ത ആദ്യ വർഷം തന്നെ വാർഡ് മെമ്പർ രിഹ്ല മജീദിൻ്റെ നേതൃത്വത്തിൽ 5 ലക്ഷം രൂപ ചിലവഴിച്ച് സ്ഥലം വിലക്ക് വാങ്ങുകയായിരുന്നു.
ഉദ്ഘാടനത്തിന് മുന്നോടിയായി ഗാനമേളയും വിവിധ കലാപരിപാടികളും നടന്നു
0 Comments