Ticker

6/recent/ticker-posts

ഭിന്ന ശേഷി ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു



കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2024- 2025  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി സഹായ ഉപകരണങ്ങൾ നൽകുന്നതിന് മുന്നോടിയായി ഭിന്നശേഷി ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊടിയത്തൂർ പാലിയേറ്റീവ് ഓഡിറ്റാേറിയത്തിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മാരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ, വാർഡ് മെമ്പർമാരായ ടി.കെ അബൂബക്കർ, കെ.ജി സീനത്ത്,

ഐസിഡിഎസ് സൂപ്പർവൈസർ പി.കെ ലിസ, കമ്യൂണിറ്റി വുമൺഫെസിലിറ്റേറ്റർ റസീന അംഗൻവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന ക്യാമ്പിന് മുക്കം സി.എച്ച്.സി യിലെ എല്ല് രോഗവിഭാഗത്തിലെ ഡോ: നസീബ്, മെഡിക്കൽ കോളേജ് ഇ എൻ ടി വിഭാഗത്തിലെ ഡോ: ബിന്ദു എന്നിവർ നേതൃത്വം നൽകി.ക്യാമ്പിൽ 50 ഓളം പേർ പങ്കാളികളായി

Post a Comment

0 Comments