Ticker

6/recent/ticker-posts

കുടിവെള്ളം മുട്ടിച്ചു സാമൂഹ്യവിരുദ്ധർ.

 

 


കൂടരഞ്ഞി : കുളിരാമുട്ടി ഒറ്റപ്ലാവ് തോട്ടിൽ മാലിന്യങ്ങൾ തള്ളിയവർ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളമാണ് മലിനമാക്കിയത്. ഇരുട്ടിന്റെ മറവിൽ മാലിന്യങ്ങൾ തള്ളിയ നടപടിയിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിൽ ആണ്. 


പഞ്ചായത്ത് അധികൃതർക്കും ഹെൽത്ത് ഡിപ്പാർട്മെന്റിനും കുടിവെള്ളത്തിനായി തോടിനെ ആശ്രയിക്കുന്നവർ പരാതി നൽകി. ആയിരക്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന പൊയിലിങ്ങാപ്പുഴയും മറ്റൊരു കുടിവെള്ളസ്രോതസാണ് പ്രാദേശത്ത് നൂറുകണക്കിന് വിനോദസഞ്ചാരികൾ ദിവസേന വന്നുപോകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചാൽ ജലം മലിനമാക്കുന്നത് ഒരു പരിധി വരെ തടയാനാകുമെന്ന് നാട്ടുകാർ പറഞ്ഞു.  


പൂവാറൻതോട് റോഡിലെ ലിസ വളവിൽ കെ എസ് ഇ ബി യുടെ കനാൽ പ്രദേശം മുഴുവൻ കാട് മൂടികിടക്കുന്നത് മാലിന്യം വലിച്ചെറിയാൻ എത്തുന്നവർക്ക് സൗകര്യം ആയിമാറുന്നുണ്ട്. പ്രാദേശത്തെ കാട് ഉടൻ വെട്ടിത്തെളിക്കാൻ വേണ്ട നടപടികൾ കെ എസ് ഇ ബി സ്വീകരിക്കണമെന്ന് പഞ്ചായത്ത് മെമ്പർ ബോബി ഷിബു ആവശ്യപെട്ടു.


നിലവിൽ തോട്ടിൽ ഉണ്ടായിരുന്ന മാലിന്യങ്ങൾ ഉറുമി, കുളിരാമുട്ടി ജലവിതരണ പദ്ധതികളുടെ ഭാരവാഹികൾ മെമ്പറുടെ സാന്നിധ്യത്തിൽ വെള്ളത്തിൽ നിന്നും എടുത്തുമാറ്റി. അധികൃതർ അടിയന്തരമായി ഇത്തരം സാമൂഹ്യവിരുദ്ധരുടെ അതിക്രമങ്ങൾ അമർച്ച ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപെട്ടു.

Post a Comment

0 Comments