Ticker

6/recent/ticker-posts

തോട്ടുമുക്കത്ത് വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനവും ടൂർണമെന്റും സംഘടിപ്പിച്ചു*



തോട്ടുമുക്കം:

സെന്റ് തോമസ് ഫെറോനാ ചർച്ച് തോട്ടുമുക്കവും കെ സി വൈ എം,  സാൻതോം കൂട്ടായ്മയും  അണിയിച്ചൊരുക്കിയ വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ വോളിബോൾ കളിക്കാരനും ക്യാപ്റ്റനുമായ ടോം ജോസഫ് നിർവഹിച്ചു..

 ടൂർണമെന്റ് ഉദ്ഘാടനം മുൻ ഇന്ത്യൻ വോളിബോൾ കളിക്കാരനായ  റോയി ജോസഫും  നിർവഹിച്ചു.. 


പ്രമുഖ ടീമുകൾ മാറ്റുരച്ച മത്സരത്തിൽ *ഓതയമംഗലം മാർബിൾസ്  ഓമശ്ശേരി ഒന്നാം സ്ഥാനവും സാൻതോം തോട്ടുമുക്കം രണ്ടാം സ്ഥാനവും കരസ്ഥമാക്കി* .. 


വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന മത്സരത്തിൽ റവ: ഫാദർ ബെന്നി കാരക്കാട്ടിൽ അധ്യക്ഷത വഹിച്ചു.  റവ: ഫാദർ ജിതിൻ തളിയൻ സാഗതവും ചെയ്തു


 കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യ ഷിബു,   ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷിജോ ആന്റണി,  വാർഡ് മെമ്പർ സിജി കുറ്റികൊമ്പിൽ, വ്യാപാരി വ്യവസായി പ്രസിഡന്റ്‌ ബെന്നി ഓ. എ, പാരിഷ് ട്രസ്റ്റി വിനോദ് ചെങ്ങളം തകിടിയിൽ, കെ സി വൈ എം പ്രസിഡന്റ്‌ മനു മുണ്ടാൻപ്ലക്കൽ എന്നിവർ ആശംസകൾ അറിയിച്ചു 


 സാൻതോം വോളിബോൾ കൂട്ടായ്‌മക്കുവേണ്ടി ഷിബു ജോർജ് എല്ലാവർക്കും നന്ദി അറിയിച്ചു.


*വിജയികൾ*


ഫസ്റ്റ് പ്രൈസ് :

 7001 രൂപ

sponcerd by:

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം


ഔസേപ്പ് പറമ്പിൽ കുഞ്ഞേട്ടൻ മെമ്മോറിയൽ ട്രോഫിയും


ഓതയമംഗലം മാർബിൾസ്  ഓമശ്ശേരി  കരസ്ഥമാക്കി




സെക്കൻഡ് പ്രൈസ്

5001 രൂപ sponcerd by

ജോസഫ് മാഷ് ചുണ്ടശ്ശേരിയിൽ ചുണ്ടശ്ശേരിയിൽ ജോസഫ് മെമ്മോറിയൽ ട്രോഫിയും


സാൻതോം തോട്ടുമുക്കം  കരസ്ഥമാക്കി


തേർഡ് പ്രൈസ്

3001രൂപ

  sponcerd by: ഹോണസ്റ്റ് കാറ്ററിംഗ് ആൻഡ് ഇവൻറ് തോട്ടുമുക്കം


വെള്ളാഞ്ചിറയിൽ സണ്ണി മാഷ് മെമ്മോറിയൽ ട്രോഫിയും


സിക്സേർസ് വെള്ളൂർ കരസ്ഥമാക്കി


ഫോർത്ത് പ്രൈസ്:

 2001 രൂപ

  sponcord by: ബെറ്റർ ബേക്കറി തോട്ടുമുക്കം,

 വെള്ള പ്ലാക്കൽ ജോസ് മെമ്മോറിയൽ ട്രോഫിയും

ടൗൺ ടീം വെറ്റിലപ്പാറ കരസ്ഥമാക്കി


ഫിഫ്ത്ത് പ്രൈസ് : 1001 രൂപ

sponcerd by: മാസ് ടിപ്പർ സർവ്വീസ് തോട്ടുമുക്കം


ഫൈറ്റേഴ്സ് വാളൻതോട് കരസ്ഥമാക്കി


ആറാം സ്ഥാനം

നാഷണൽ കുറ്റിക്കടവ് കരസ്ഥമാക്കി

Post a Comment

0 Comments