Ticker

6/recent/ticker-posts

കൂലിപ്പണിക്കാരന് നേരെ അക്രമം പ്രതികൾ റിമാൻഡിൽ

 



ഷാഹുൽഹമീദ്    ആൽബി



താമരശ്ശേരി: കഴിഞ്ഞ നവംബർ മാസം ഇരുപത്തിയേഴാം തീയതി വൈകുന്നേരം ആറുമണിയോടെ അരിയും മറ്റ് വീട്ടുസാധനങ്ങളും വാങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്ന തുരുത്തേൽ ബോബിയെ (42 ) മൈലെള്ളാംമ്പാറ മട്ടിക്കുന്ന് അങ്ങാടിയിൽ വച്ച് അടിച്ചു കൈ ഒടിക്കുകയും മൂക്കിന്റെ പാലം തല്ലിപ്പൊട്ടിക്കുകയും ചെയ്ത താമരശ്ശേരി ചുങ്കം സ്വദേശിയായ കുന്നത്ത് കണ്ടി ഷാഹുൽഹമീദ് (47) മൈക്കാവ് സ്വദേശി പട്ടരുമഠത്തിൽ ആൽബി (29) എന്നിവരെ സബ് ഇൻസ്പെക്ടർ സജി അഗസ്റ്റിൻ വെട്ടുകല്ലേൽ പിടികൂടി അറസ്റ്റ് ചെയ്തു. 


മട്ടിക്കുന്ന് അങ്ങാടിയിൽ വച്ച് പ്രതികൾ ഒരാളുമായി വഴക്കിടുന്നത് കണ്ട് എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ബോബിയെ പ്രതികൾ മൃഗീയമായി ആക്രമിക്കുകയായിരുന്നു. 


അതിനുശേഷം പ്രതികൾ മട്ടിക്കുന് അങ്ങാടിയിൽ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. 


അനവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. 


പ്രതികൾക്ക് എതിരെ ശക്തമായ വകുപ്പുകൾ ആണ് പോലീസ് ഇട്ടിരിക്കുന്നത്. 


അക്രമത്തിനു ശേഷം പ്രതികൾ  പലസ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ താമസിക്കുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ ഷീജു ആണ് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. 


പ്രതികളെ താമരശ്ശേരി കോടതി ഇരുപത്തിമൂന്നാം തീയതി വരെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments