*
വരകളുടെ ലോകത്തേക്ക് നയിക്കുന്ന നിറക്കൂട്ടം ചിത്രകലാ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ചിത്രപ്പുര ആർട്ട് ഗാലറിയുടെ ഉദ്ഘാടനം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂൾ തോട്ടുമുക്കത്ത് 2024 ഡിസംബർ 3 ന് ചൊവാഴ്ച നടന്നു.
അസിസ്റ്റൻ്റ് മാനേജർ റവ.ഫാ ജിതിൻ ഉദ്ഘാടനം നിർവ്വഹിച്ചു.
പത്താം ക്ലാസിലെ കുട്ടി ചിത്രകാരൻ ഷോൺ ദീപക്കിൻ്റെ ചിത്രങ്ങളും ആർട് ഗാലറിയിൽ പ്രദർശിപ്പിച്ചു.
ക്ലബ്ബിലെ മുപ്പതോളം കുട്ടി ചിത്രകാരൻമാരുടെ ചിത്രപ്രദർശനവും വരും ദിവസങ്ങളിൽ നടത്തപ്പെടുന്നതാണ്.
ഹെഡ്മാസ്റ്റർ ജോസഫ് എം.ജെ സ്വാഗതം പറഞ്ഞ ചടങ്ങിന് പി.ടി.എ പ്രസിഡണ്ട് വിനോദ് ചെങ്ങളംതകിടിയിൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജോമിൻ മാത്യു നന്ദിയും പറഞ്ഞു. പരിപാടിക്ക് ചിത്രകലാധ്യാപകൻ സൂരജ്കുമാർ നേതൃത്വം നൽകി.
0 Comments