Ticker

6/recent/ticker-posts

KSRTC ബസുകളുടെ കുറവ് മൂലം മലയോരത്ത് യാത്രാ ക്ലേശം രൂക്ഷം.

 


തിരുവമ്പാടി : KSRTC തിരുവമ്പാടി ഓപ്പറേറ്റിംഗ് സെന്ററിൽ സ്പെയർ ബസുകളുടെ മെക്കാനിക്കൽ സ്റ്റാഫിന്റയും കുറവ് മൂലം ദിനം പ്രതി രൂക്ഷമായ യാത്രാദുരിതം പേറുകയാണ് മലയോര ജനത. നിലവിൽ 35 ഷെഡ്യൂൽ ഓപ്പറേറ്റ് ചെയ്യേണ്ട സ്ഥലത്ത് ദിവസവും 5-6 ഷെഡ്യൂളുകൾ ക്യാൻസൽ ചെയ്യേണ്ട അവസ്ഥയാണുള്ളത്. ഇത് മൂലം KSRTC ബസുകൾ മാത്രം സർവീസുകൾ നടത്തുന്ന തിരുവമ്പാടി -ആനക്കാംപൊയിൽ, തിരുവമ്പാടി -കക്കാടംപൊയിൽ -നായാടംപൊയിൽ, തിരുവമ്പാടി -പൂവാറംതോട് -കല്ലംപുല്ല്, മുക്കം -പാറത്തോട് -തോട്ടുമുക്കം റൂട്ടിൽ ബഡുകൾ ഇടയ്ക്കിടയ്ക്ക് മുടങ്ങാറുണ്ട്. പൂവാറംതോട്, ഫാത്തിമ എസ്റ്റേറ്റ് -പാറത്തോട്-തോട്ടുമുക്കം, കൂമ്പാറ -കക്കാടംപൊയിൽ റൂട്ടുകളിൽ ബസുകൾ മുടങ്ങിയാൽ വിദ്യാർഥികളും കുടിയേറ്റ കർഷകരും കിലോമീറ്ററോളം കാൽ നടയായി സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്.

10.20 തിരുവമ്പാടി -തോട്ടുമുക്കം സ്റ്റേ,

06.00കോഴിക്കോട് -തോട്ടുമുക്കം,07.20 കല്ലംപുല്ല്, ആനക്കാംപൊയിൽ സ്റ്റേ, മൂന്നാർ, പാലക്കാട്, ഈരാറ്റുപേട്ട തോട്ടുമുക്കം -കാസറഗോഡ് സർവീസുകൾ സ്പെയർ ബസുകൾ ഇല്ലാത്തതിനാലും മെക്കാനിക്ക് കുറവ് മൂലവും ആണ് സ്ഥിരമായി മുടങ്ങുന്നത്.

  ഈ വിഷങ്ങൾ പരാമർശിച്ചു കൊണ്ട് തോട്ടുമുക്കം മലയോര മേഖല KSRTC ഫോറം ഗതാഗത വകുപ്പ് മന്തി, KSRTC CMD എന്നിവർക്ക് രേഖാമൂലം നിവേദനങ്ങൾ നൽകിയിട്ടുണ്ട്. തിരുവമ്പാടി KSRTC ഓപ്പറേറ്റിംഗ് സെന്റർ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിൽ കണ്ടു വിലയിരുത്തുവാൻ ഗതാഗത വകുപ്പ് മന്ത്രി, KSRTC CMD എന്നിവരുടെ സംഘം KSRTC ഓറേറ്റിംഗ് സെന്റർ സന്ദർശിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും മലയോര മേഖല KSRTC ഫോറം ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ്‌ ബാസിത് തോട്ടുമുക്കം, സെക്രട്ടറി നാരായണൻ മാവാതുക്കൽ എന്നിവർ ആവശ്യപ്പെട്ടു


മലയോര മേഖല KSRTC ഫോറം H. O തോട്ടുമുക്കം, കോഴിക്കോട്, 

രജി. നമ്പർ S 39/2011

Post a Comment

0 Comments