*
തോട്ടുമുക്കം : ഓമശ്ശേരി ശാന്തി നഴ്സിംഗ് കോളേജ് NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സപ്തദിന ക്യാമ്പ് തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. സ്കുൾ പി ടി എ പ്രസിഡൻ്റ ശ്രീ വിനോദ് ചെങ്ങളംതകിടിയേലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി. സിജി കുട്ടികൊമ്പിൽ ക്യാമ്പിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നടത്തി. ശാന്തി കോളേജ് എൻ. എസ്. എസ് കോർഡിനേറ്റർ ശ്രീ. മിഥുൻ മാത്യു സ്വാഗതം ആശംസിച്ചു. യോഗത്തിൽ തോട്ടുമുക്കം സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ലളിത, ശാന്തി നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ശ്രീ. ആബിദ് ഫഹീം എന്നിവർ സംസാരിച്ചു. ശാന്തി കോളേജ് എൻ. എസ്.എസ്. വിദ്യാർത്ഥി പ്രതിനിധി ശ്രീ. സഹദ് യോഗത്തിൽ നന്ദി സമർപ്പിച്ചു
0 Comments