കൂടരഞ്ഞി : തിരുവമ്പാടി നിയോജകമണ്ഡലത്തിലെ സുപ്രധാന പദ്ധതികളിൽ ഒന്നായ മലയോര ഹൈവേ കോടഞ്ചേരി കക്കാടംപൊയിൽ റീച്ച് ഫെബ്രുവരി 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കിഫ്ബി ധനസഹായത്തോടെ 195 കോടി രൂപ ചെലവഴിച്ചാണ് 34 കി.മി പ്രവൃത്തി പൂർത്തീകരിച്ചത്. മണ്ഡലത്തിൽ മൂന്ന് റീച്ചുകളിലായി നടക്കുന്ന മലയോര ഹൈവേ നിർമ്മാണത്തിലെ ഏറ്റവും ദൈർഘ്യമേറിയ റീച്ചാണ് ഇപ്പോൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നത്.
കോഴിക്കോട് ജില്ലയിൽ പ്രവൃത്തി പൂർത്തീകരിച്ച ആദ്യ റീച്ചും കോടഞ്ചേരി കക്കാടംപൊയിൽ റീച്ചാണ്. ഫെബ്രുവരി 15 ന് കൂടരഞ്ഞിയിൽ വെച്ച് നടക്കുന്ന ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന് സംഘാടക സമിതി യോഗം ചേർന്നു. യോഗം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കൂടരഞ്ഞി പഞ്ചായത്ത് വൈ. പ്രസിഡണ്ട് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, കെ.എം.അബ്ദുറഹിമാൻ, ടി.വിശ്വനാഥൻ, വി.കെ.വിനോദ്, ജലീൽ ഇ.ജെ,മുഹമ്മദ് പാതിപറമ്പിൽ, എൻ.എ.അബ്ദുൾ ജബ്ബാർ, പി.എം. തോമസ്, ജോണി പ്ലാക്കാട്ട്, ഷൈജു കോയിനിലം, ഗിരീഷ് കൂളിപ്പാറ, കെ.ആർ.എഫ്.ബി എക്‌സി.എഞ്ചിനീയർ ബൈജു കെ.വി., കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തിലെ ജനപ്രതിനിധികൾ, റോഡ് ആക്ഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു.
0 Comments