Ticker

6/recent/ticker-posts

തിരുവമ്പാടിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞു: 5 പേർക്ക് പരിക്ക്*

 



*


*_തിരുവമ്പാടി_* : തിരുവമ്പാടി -കോടഞ്ചേരി റോഡിൽ തമ്പലമണ്ണയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു. കർണാടകത്തിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. രണ്ടു പേരുടെ നില ഗുരുതരമാണ്.

ബുധൻ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമ്പലമണ്ണയിൽ പെട്രോൾ പമ്പിൻ്റെ സമീപത്താണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു നിൽക്കുകയായിരുന്നു.

Post a Comment

0 Comments