Ticker

6/recent/ticker-posts

കുറിഞ്ചി - പരിഷത്ത് യുവസമിതി ജില്ലാ ക്യാമ്പ് വെറ്റിലപ്പാറയിൽ ആരംഭിച്ചു

 


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി ജില്ലാ ക്യാമ്പിന് വെറ്റിലപ്പാറ ഗവ. ഹൈസ്കൂളിൽ തുടക്കമായി. കുറിഞ്ചി എന്നു പേരിട്ട ക്യാമ്പിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള ചെറുപ്പക്കാരാണ് പങ്കെടുക്കുന്നത്.


സ്വത്വത്തിൻ്റെ വെളിപ്പെടൽ എന്ന വിഷയം അവതരിപ്പിച്ച് ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ആദി

ക്യാമ്പിന് തുടക്കം കുറിച്ചു. ഉദ്ഘാടന സെഷനിൽ വി വിനോദ് ആമുഖഭാഷണം നടത്തി. ക്യാമ്പ് ഡയറക്ടർ ഉണ്ണികൃഷ്ണൻ ആവള , സ്വാഗത സംഘം ചെയർമാൻ ബേബി മാത്യു, ജനറൽ കൺവീനർ കെ കെ വേണുഗോപാൽ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി വി വി മണികണ്ഠൻ, ജില്ലാ പ്രസിഡൻ്റ് സി പി സുരേഷ് ബാബു,  മേഖലാ പ്രസിഡൻ്റ് ബി പി രാജഗോപാൽ, മഞ്ജുള സി , ജയ ടി ടി , പി ടി എ പ്രസിഡൻ്റ് ഉസ്മാൻ പാറക്കൽ എന്നിവർ പങ്കെടുത്തു.


ശാസ്ത്രം, ശാസ്ത്ര ബോധം, ജെൻ്റർ , റീൽസ് നിർമാണം, പ്രശ്നങ്ങളെ 

സാമൂഹികവൽക്കരിക്കാനുള്ള സങ്കേതങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ക്യാമ്പിൽ ആദ്യ ദിവസം നാടകം, ഡോക്യുമെൻ്ററി - സിനിമ അതിരുകൾക്കും പ്രവചനങ്ങൾക്കമപ്പുറം, സംഘടന, ഓപൺ ഫോറം എന്നീ സെഷനുകൾ നടന്നു. രാജേഷ് നാവത്ത്, ഉണ്ണികൃഷ്ണൻ ആവള , സുനിൽ പെഴുങ്കാട് , അനൂപ് മണ്ണഴി എന്നിവർ നേതൃത്വം നൽകി. എപികൽ മ്യൂസിക് ബാൻഡിലെ വൈഷ്ണവ് , സെയിൻ എന്നിവർ സംഗീതാവതരണം നടത്തി.



ഞായറാഴ്ച റീൽ നിർമ്മാണം, റീൽ പ്രദർശനം ( അനുരാഗ് , ജിജോ), പ്രശ്നത്തെ പ്രശ്നവൽക്കരിക്കുന്ന

രീതിശാസ്ത്രം (ഡോ.അനിൽ ചേലേമ്പ്ര), പ്രശ്നം കണ്ടെത്തൽ,  

രീതിശാസ്ത്ര പ്രകാരം *പരിശോധിക്കൽ (ഗ്രൂപ്പ് പ്രവർത്തനം) എന്നീ സെഷനുകൾ നടക്കും.


ബേബി മാത്യു ചെയർപേഴ്സനും കെ കെ വേണുഗോപാൽ  ജനറൽ കൺവീനറുമായി രൂപീകരിച്ച  സ്വാഗതസംഘത്തിൻ്റെ മുൻകൈയിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.


ഫോട്ടോ : 

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി ജില്ലാ ക്യാമ്പിൽ ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ആദി സംസാരിക്കുന്നു


സി.പി സുരേഷ് ബാബു

ജില്ലാ പ്രസിഡൻ്റ്

9400955169

Post a Comment

0 Comments