*
തോട്ടുമുക്കം: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ന്റെ വാർഷിക പൊതുയോഗം 12 - 01 -2025ഞായറാഴ്ച 2 30ന് തോട്ടുമുക്കം വ്യാപാര ഭവനിൽവെച്ച് നടന്നു. വ്യാപാരി വ്യവസായി ഏകോന സമിതി യൂത്ത് വിങ്ങിന്റെ സംസ്ഥാന പ്രസിഡൻറ് സലിം രാമാനാട്ടുകര,ജില്ലാ സെക്രട്ടറി നൂർദ്ധീൻ എന്നിവരുടെ അധ്യക്ഷതയിൽ യൂത്ത് വിങ് യൂണിറ്റ് പ്രസിഡന്റ് സിനോയ് പള്ളിക്കമ്യാലിൽ, സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, ട്രഷറർ സുനിൽ നായർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് O A ബെന്നി,സെക്രട്ടറി സിനോയ് പള്ളിക്കമ്യാലിൽ, ട്രഷറർ ജുബിൻ ജോസഫ്, വർക്കിംഗ് പ്രസിഡണ്ട് മുജീബ് ഇലക്ട്രിക്കൽസ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ 2025-2027 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് നൗഷാദ് കെ. കെ, സെക്രട്ടറിയായി മുഹമ്മദ് ഷെരീഫ്, ട്രഷററായി ആൽബിൻ ജോബി ,വൈസ് പ്രസിഡണ്ടായി സന്തോഷ്, ജോയിൻ സെക്രട്ടറി സുധീഷ് കെ. എസ് എന്നിവരെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് നൗഷാദ് കെ കെ
*കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് തോട്ടുമുക്കം യൂണിറ്റ് പ്രമേയം പാസാക്കി.*
സെക്രട്ടറി/ മുഹമ്മദ് ഷെറീഫ്തോട്ടുമുക്കം : വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് തോട്ടുമുക്കം യൂണിറ്റിന്റെ12-01-2025 ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ കടുത്ത യാത്രാ ക്ലേശം നേരിടുന്ന തോട്ടുമുക്കം -കൂമ്പാറ -തിരുവമ്പാടി, തോട്ടുമുക്കം -മുക്കം റൂട്ടിൽ വിദ്യാർഥികളും കുടിയേറ്റ ജനങ്ങളും ദിനം പ്രതി അനുഭവിക്കുന്ന യാത്രാ ദുരിതം ചർച്ചയാവുകയും അതിനു പരിഹാരം എന്ന നിലയിൽ പ്രസ്തുത റൂട്ടിൽ KSRTC ബസുകൾ അനുവദിപ്പിക്കുവാനുള്ള നടപടികളുമായി മുൻപോട്ട് പോകണമെന്നും അതിന്റെ തുടർച്ചയെന്നോണം ബഹു. ഗതാഗത വകുപ്പ് മന്ത്രി, KSRTC എം ഡി എന്നിവർക്ക് രേഖാമൂലം നിവേദനം നൽകുകയും ചെയ്യണമെന്നും ഈ വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചു കൊണ്ട് മുൻപോട്ട് പോകണമെന്നും മാസ് പെറ്റിഷൻ തയ്യാറാകണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ട്രഷറർ /ആൽബിൻ ജോബിവൈസ് പ്രസിഡണ്ട്/ സന്തോഷ് ജോയിൻ
ജോയിൻ സെക്രട്ടറി /സുധീഷ് കെ എസ്
0 Comments