*
കൂടരഞ്ഞി : ആടിനെ തീറ്റാൻ പോയ വീട്ടമ്മക്ക് പരിക്ക്. പൈക്കാട് ഗ്രേസി എന്ന വീട്ടമ്മയ്ക്കാണ് കടുവയെ കണ്ട് പേടിച്ചു ഓടിയപ്പോൾ പരിക്ക് പറ്റിയത്.വീട്ടമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടരഞ്ഞി പത്താം വാർഡ് കൂരിയോട് ഭാഗത്തു വെച്ചാണ് ആക്രമണം. രണ്ടാഴ്ച മുൻപ് ആടിനെയും പട്ടിയെയും കടിച്ചു കൊന്നിരുന്നു. എന്നാൽ കാല്പാടുകൾ കണ്ടിട്ട് പുലിയാണെന്നായിരുന്നു സ്ഥിരീകരണം
തുടർന്നു വിവിധ സ്ഥലങ്ങളിൽ ഫോറെസ്റ്റ് അന്ന് സി സി ടി വി ക്യാമറ വെച്ചിരുന്നു അതിൽ നിന്നും ഒന്നും കണ്ടത്താനായില്ലെന്ന് ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് അഞ്ചുമണിയോടെയായിരുന്നു സംഭവം. വീടിന് അടുത്ത പറമ്പിലേക്ക് ആടിനെ തീറ്റാൻ പോയപ്പോൾ ആടിനെ പിടിക്കാൻ കടുവ വന്നു. ആടുകൾ ചിതറി ഓടിയെന്നും പിന്നെ തന്നെ ആക്രമിക്കാൻ വന്നപ്പോൾ താൻ ഓടി രക്ഷപെടുകയായിരുന്നെന്നും പരിക്കേറ്റ ഗ്രേസിപറഞ്ഞു.
കൂടരഞ്ഞിയിലെ സ്വകാര്യ ആശിപത്രിയിൽ പ്രവേശിപ്പിച്ച ഗ്രേസിയെ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് സന്ദർശിച്ചു. വനം വകുപ്പുമായി ബന്ധപ്പെട്ടി ട്ടുണ്ടെന്നും എംഎൽഎ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററെ വിളിക്കുകയും നാളെ രാവിലെ കടുവയെ പിടിക്കാൻ കൂട് വെയ്ക്കുമെന്നും പറഞ്ഞു. ഇതിന്റെ മുമ്പ് ക്യാമറ മൂന്ന് സ്ഥലങ്ങളിൽ വെച്ചിരുന്നെങ്കിലും ദൃശ്യങ്ങൾ ഒന്നും പതിഞ്ഞിരുന്നില്ല. നിലവിൽ ഇപ്പോഴും ക്യാമറ ഉണ്ടെന്ന് ആദർശ് ജോസഫ് പറഞ്ഞു.
സംഭവം നടന്ന സ്ഥലത്ത് പീടികപ്പാറ സെക്ഷൻ സ്റ്റാഫുകളും ആർ ആർ ടി അംഗങ്ങളും ക്യാമ്പ് ചെയ്യുന്നുണ്ട്
0 Comments